മുഹറഖ് നഗരവികസനം; റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
text_fieldsമനാമ: മുഹറഖ് ഗവർണറേറ്റിലെ ശൈഖ് അബ്ദുല്ല അവന്യൂ, ശൈഖ് ഈസ അവന്യൂ എന്നിവയുടെ വികസന പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈസ ഗ്രാൻഡ് പാലസ് വികസന പദ്ധതിയുടെ ഭാഗമായാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ.
രാജാവ് മദ് ബിൻ ഈസ ആൽ ഖലീഫയുടെ രാജകീയ ഉത്തരവിനെത്തുടർന്നാണ് നടപടി. രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ തനിമ നിലനിർത്തുക, ഈസ ഗ്രാൻഡ് പാലസ് പുനരുജ്ജീവിപ്പിക്കുക, മുഹറഖ് നഗരം വികസിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് എക്സിക്യൂട്ടിവ് പ്ലാൻ നടപ്പാക്കുന്നത്. ഈസ ഗ്രാൻഡ് പാലസിലേക്ക് പോകുന്ന റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തെ സാംസ്കാരിക പൈതൃക സവിശേഷതകൾക്ക് അനുയോജ്യമായ രീതിയിലായിരിക്കും ഈ വികസനം. ബഹ്റൈൻ പാരമ്പര്യം സംരക്ഷിക്കുന്നതിനും ആധുനിക നഗരവികസന ആവശ്യകതകൾക്കും ഇടയിലുള്ള സന്തുലിതാവസ്ഥ ഈ പദ്ധതി ഉറപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

