മുഹറഖ് കസിനോ കൂട്ടായ്മ ഇഫ്താർ സംഗമവും ആദരവുമൊരുക്കി
text_fieldsമുഹറഖ് കസിനോ കൂട്ടായ്മ ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: മുഹറഖ് പ്രദേശത്തെ മലയാളികളുടെ ശ്രദ്ധേയമായ കലാ-സാംസ്കാരിക സംഘടനയായി മാറിയിരിക്കുന്ന മുഹറഖ് കസിനോ കൂട്ടായ്മ ഇഫ്താർ സംഗമവും വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. നൂറോളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ, ബഹ്റൈൻ ദേശീയ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും നിരവധി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള മലയാളി താരം മുഹമ്മദ് ബാസിൽ ആദരിക്കപ്പെട്ടു.
തുടർന്ന്, പി.ജി.എഫിന്റെ ‘മികച്ച കൗൺസിലർ അവാർഡ്’ നേടിയ മുഹമ്മദ് റഫീഖ് ഒപ്പം, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദിവ്യ പ്രമോദ്, ദിയ, ദിശ എന്നിവരെയും ആദരിച്ചു. സംഘടനയുടെ ഭാരവാഹികളായ അബ്ദുൽ റഹ്മാൻ പട്ല, നിസാർ മാഹി, ബാബു, ഹക്കിം പാലക്കാട്, ആഷിം കണ്ണൂർ, മുജീബ് വെളിയംകൊട്, അബൂബക്കർ, ആഷിക്ക് കാസർഗോഡ്, ബഷീർ വെളിയംകൊട്, പ്രദീപ് കാട്ടിൽപറമ്പിൽ, ആനന്ദ് വേണുഗോപാൽ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വനിതാ വിഭാഗം ഭാരവാഹികളായ ഷംഷാദ് അബ്ദുൽറഹ്മാൻ, ദീപ ബാബു, ഷൈനി മുജീബ്, റഷീദ ആഷിം, ശബാന ആഷിക്ക് എന്നിവരും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. മുഹറഖ് പ്രദേശത്തെ കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലമായി ആസൂത്രണം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

