മുഹറഖ് ഉപതെരഞ്ഞെടുപ്പ്; വിദേശ രാജ്യങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവസരം
text_fieldsമനാമ: മുഹറഖ് ഒന്നാം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളിലുള്ള ബഹ്റൈൻ പൗരന്മാർക്ക് ഈ മാസം 19 മുതൽ വോട്ട് രേഖപ്പെടുത്താൻ അവസരം. വിവിധ രാജ്യങ്ങളിലുള്ള കോൺസുലേറ്റുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം.
ആഗസ്റ്റ് 21 വരെയാണ് വോട്ട് രേഖപ്പെടുത്താൻ സാധിക്കുക. അതത് രാജ്യങ്ങളിലെ എംബസികളുടെ പ്രവർത്തന സമയത്താണ് ഇതിന് അവസരമൊരുക്കുക. മുഹറഖ് ഒന്നാം മണ്ഡലത്തിലെ വോേട്ടഴ്സ് ലിസ്റ്റിലുള്ളവർക്ക് ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിയുമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

