മുഹറഖ് ഐനുൽഹുദ മദ്രസ്സ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശന സന്ദർശനം നവ്യാനുഭൂതിയായി
text_fieldsമുഹറഖ് ഐനുൽഹുദ മദ്രസ്സ വിദ്യാർത്ഥികൾ ചിത്ര പ്രദർശന വേദിയിൽ
മനാമ: എൺപതാമത് ഇന്ത്യൻ സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി ബഹ്റൈൻ ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ചരിത്ര സ്‌മരണയിലൂടെ ചിത്ര പ്രദർശനം കാണാൻ എത്തിയ മുഹറഖ് ഐനുൽഹുദ മദ്രസ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ ചരിത്ര വിജ്ഞാനത്തിലുള്ള താത്പര്യവും, സംശയങ്ങൾ ദൂരീകരിക്കുവാനുള്ള അവരുടെ ജിജ്ഞാസയും ചിത്രപ്രദർശനത്തിൻ്റെ സംഘടകരിലും ആവേശം സൃഷ്ടിച്ചു.
കെ.എം.സി.സി ബഹ്‌റൈൻ മഹറഖ് ഏരിയ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐനുൽഹുദ മദ്രസ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സന്ദർശനത്തിന് ആക്റ്റിംങ്ങ് പ്രസിഡൻ്റ് ഇബ്രഹിം തിക്കോടി, ഓർഗനൈസിംങ്ങ് സെക്രട്ടറി ഷഫീഖ് അലി കെ.ടി, വൈസ് പ്രസിഡൻ്റുമാരായ എൻ.കെ അബ്‌ദുൽ കരീം മാസ്റ്റർ ശറഫുദ്ധീൻ മുടാടി നേതൃത്വം നൽകി.
കെ.എം.സി.സി ബഹ്‌റൈൻ ആക്റ്റിങ്ങ് പ്രസിഡൻ്റ് റഫീഖ് തോട്ടക്കര, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ ഇസ്‌ഹാഖ്, സെക്രട്ടറി മുനീർ ഒഞ്ചിയം, കോഴിക്കോട് വനിത വിങ് പ്രസിഡൻ്റ് സുബൈദ സി കെ പി, ജനറൽ സെക്രട്ടറി ശബാന ബഷീർ, സെക്രട്ടറി ഹൈറു റസാഖ്, കണ്ണൂർ ജില്ല വനിത വിങ്ങ് വൈസ് പ്രസിഡൻ്റ് സെൽമ അസ്‌ഫർ എന്നിവർ സന്നിഹിതാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

