മുഹറഖ് ഐനുൽ ഹുദാ മദ്റസ നാളെ തുറക്കും
text_fieldsമുഹറഖ് കെ.എം.സി.സി മതകാര്യ സമിതി യോഗം എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
മനാമ: കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ റമദാൻ അവധി കഴിഞ്ഞ് ശനിയാഴ്ച തുറക്കും. വൈകീട്ട് നാലു മുതൽ തുറന്നുപ്രവർത്തിക്കാൻ അഷ്റഫ് ബാങ്ക് റോഡിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗം തീരുമാനിച്ചു. എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
മുസ്തഫ കരുവാണ്ടി, കെ.ടി. അബു യൂസുഫ്, ഇബ്രാഹിം തിക്കോടി, യൂസുഫ് തോടന്നൂർ, മുന അബ്ദുല്ല, സിറാജ് തുലിപ്പ്, നിസാർ ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു.സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് സിലബസ് അനുസരിച്ച് ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലേക്ക് പ്രവേശനം നൽകും. ആഴ്ചയിൽ അഞ്ചു ദിവസം വൈകീട്ട് 4.30 മുതൽ 6.30 വരെ പരിചയ സമ്പന്നരായ ഉസ്താദുമാരുടെ നേതൃത്വത്തിൽ ശിക്ഷണം നടക്കും.
ഹാല, കസീന, ബിൻ ഹിന്ദ് റോഡ്, ബുസൈത്തീൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വാഹനസൗകര്യം ഏർപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. ജനറൽ സെക്രട്ടറി റഷീദ് തുലിപ്പ് സ്വാഗതവും അഷ്റഫ് തിരുന്നാവായ നന്ദിയും പറഞ്ഞു. മദ്റസ പ്രവേശനത്തിനായി ബന്ധപ്പെടേണ്ട നമ്പർ: 32201440, 35172192, 38892005.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.