മ​ുഹറഖ്​ സെൻട്രൽ കൊമേഴ്​സ്യൽ കോംപ്ലക്​സ് ഉദ്​ഘാടനം ചെയ്​തു

08:50 AM
23/05/2019
മുഹറഖ്​ സെൻട്രൽ കൊമേഴ്​സ്യൽ കോംപ്ലക്​സ്​ (മുഹറഖ്​ സെൻട്രൽ മാർക്കറ്റ്​) ഉദ്​ഘാടനം പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നിർവഹിക്കുന്നു
മനാമ: മുഹറഖ്​ സെൻട്രൽ കൊമേഴ്​സ്യൽ കോംപ്ലക്​സ്​ (മുഹറഖ്​ സെൻട്രൽ മാർക്കറ്റ്​) ഉദ്​ഘാടനം പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നിർവഹിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം മുഹറഖിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ മാർക്കറ്റി​​െൻറ ഉദ്​ഘാടനം നടന്നത്​. മാർക്കറ്റിൽ താഴത്തെ നിലയിൽ ഹൈടെക്​ മത്​സ്യ, പച്ചക്കറി, മാംസ മാർക്കറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്​. തികച്ചും ആധുനിക രീതിയിലാണ്​ മാർക്കറ്റ്​ സജ്ജമാക്കിയിരിക്കുന്നത്​.  ഉദ്​ഘാടനത്തിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എം. യൂസുഫലിയും  പ​െങ്കടുത്തു.
Loading...
COMMENTS