Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘മുഹമ്മദ്​ റിയാസിന്​...

‘മുഹമ്മദ്​ റിയാസിന്​ പൊന്നുമക​െൻറ ഹൃദയതാളം വീണ്ടെടുക്കണം; പക്ഷെ....’

text_fields
bookmark_border
‘മുഹമ്മദ്​ റിയാസിന്​ പൊന്നുമക​െൻറ ഹൃദയതാളം വീണ്ടെടുക്കണം; പക്ഷെ....’
cancel

മനാമ: ഹൃദയ സംബന്ധമായ തകരാറും കൂടാതെ മറ്റ് ഒട്ടനവധി രോഗങ്ങളും ബാധിച്ച ഷഹാൻ അബ്​ദുള്ള എന്ന എട്ടു വയസ്സുകാര​​​െൻറ  തുടർചികിത്സയ്ക്ക്​ ഗതിയില്ലാത്ത അവസ്ഥയിലാണ്​ ബഹ്​റൈനിലുളള പിതാവ്​ മുഹമ്മദ്‌ റിയാസ്​. കാസർകോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക്​ പറപ്പ നിവാസിയായ ഇദ്ദേഹം തീരാസങ്കടങ്ങളുമായാണ്​ പ്രവാസഭൂമിയിൽ കഴിയുന്നത്​. എട്ടു വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോൾ സാമ്പത്തിക പരിമിതികൾ കാരണം തുടർ ചികിത്സ നടത്താനാകാത്ത വിധം കിടപ്പിലാണ്‌. ശ്വാസകോശത്തിലേക്കുള്ള ഒരു വാൽവ്‌ ചുരുങ്ങിപ്പോയതു കാരണം സ്വന്തമായി ശ്വസിക്കാന്‍ പോലുമാവാതെ,  ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചാണ്​ കഴിയുന്നത്​. 

ബലൂണ്‍ സര്‍ജറിയും ഹൃദയ സംബന്ധമായ മറ്റൊരു സര്‍ജറിയും ഘട്ടം ഘട്ടമായി ചെയ്താല്‍ കുട്ടി സാധാരണ മനുഷൃ ജീവിത്തിലേക്ക് തീര്‍ച്ചയായും തിരിച്ചെത്തും എന്നാണ്​ ഡോക്ടര്‍മാർ വ്യക്തമാക്കിയിട്ടുള്ളത്​. ഇൗ വാക്കുകൾ നൽകുന്ന പ്രതീക്ഷയിലാണ്​ സാധുകുടുംബം. എന്നാൽ തൊഴിലാളിയായ മുഹമ്മദ്‌ റിയാസിന്​ ചികിത്​സക്കുള്ള പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ്​.  കുട്ടിയുടെ ചികിത്​സക്ക്​ ലോണ്‍ എടുത്തതിന്‍റെ പേരില്‍ ആകെയുള്ള കിടപ്പാടവും ഇപ്പോള്‍  ജപ്തി ഭീഷണിയിലാണ്‌. ജപ്തി നോട്ടീസ് വന്ന വീടും ശ്വാസോച്ഛാസത്തിന് പോലും ശക്തിയില്ലാത്ത ഹൃദയ രോഗിയായ ഒരു കുരുന്നും വിദൃാര്‍ത്ഥികളായ  വേറെയും മക്കളുമായി പെടാപാട് പെടുകയാണ്​ കുടുംബം.   ജീവിത യാത്രയില്‍   മകനെ ചികില്‍സിക്കാനും കുടുംബത്തിന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും നൻമയുള്ളവരുടെ സഹായം തേടുകയാണ്​ ഇദ്ദേഹം.  

മുഹമ്മദ്‌ റിയാസി​​​െൻറ ഫോൺ നമ്പർ: 36236237. കുട്ടിയുടെ ജീവൻ നിലനിർത്താനും  കുടുംബത്തെ ദുരിതകയത്തില്‍ നിന്നും രക്ഷിക്കാനും സഹായമെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി   കേരള ഗ്രാമീൺ ബാങ്ക്‌, പാറപ്പ ബ്രാഞ്ചിലെ അക്കൗൻറ്​ എടുത്തിട്ടുണ്ട്​. Master Shahan R. A മാസ്​റ്റർ ഷഹാൻ ആർ.എ S/o റുക്കിയ, എ.സി നമ്പർ:A/C 40438100013002. ​െഎ.എഫ്​.എസ്​ കോഡ്​ KLGB 0040438.ബ്രാഞ്ച്​ പറപ്പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsPA Mohammed Riyas
News Summary - muhammed riyas-bahrain-gulf news
Next Story