മുഹമ്മദ് നബീലിനെ ആദരിച്ചു
text_fieldsപെൻസിൽ ഡ്രോയിങ്ങിൽ കഴിവ് തെളിയിച്ച മുഹമ്മദ് നബീലിനെ കെ.എം.സി.സി പാലക്കാട്
ജില്ല കമ്മിറ്റി ആദരിക്കുന്നു
മനാമ: ചെറുപ്പം മുതലേ പെൻസിൽ ഡ്രോയിങ്ങിലും കളറിങ്ങിലും കഴിവ് തെളിയിച്ച മുഹമ്മദ് നബീലിനെ ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചു. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രം നബീൽ സമ്മാനിച്ചു. കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ സ്നേഹാദരം സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് നബീൽ ഏറ്റുവാങ്ങി.
ജില്ല കെ.എം.സി.സി ട്രഷറർ നിസാമുദ്ദീൻ മാരായമംഗലം-ഫൗസിയ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തമകനാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് നബീൽ. മുഹമ്മദ് ആദിൽ, ഫാത്തിമ്മ നൂറ എന്നിവർ സഹോദരങ്ങളാണ്. ചെറുപ്പം മുതലേ വിവിധ ഡ്രോയിങ് മത്സരങ്ങളിൽ പങ്കെടുത്ത മുഹമ്മദ് നബീൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
അനുമോദന ചടങ്ങിൽ ബഹ്റൈൻ കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, ഷാഫി പാറക്കട്ട, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ മാരായമംഗലം, ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി, ട്രഷറർ നിസാമുദ്ദീൻ മാരായമംഗലം, ഓർഗനൈസിങ് സെക്രട്ടറി വി.വി. ഹാരിസ് തൃത്താല, സെക്രട്ടറിമാരായ മാസിൽ പട്ടാമ്പി, ആശിഖ് മേഴത്തൂർ, നൗഷാദ് പുതുനഗരം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

