മായാത്ത പുഞ്ചിരിയുമായി മുഹമ്മദ് മാറഞ്ചേരി ജന ഹൃദയങ്ങളിൽ ജീവിക്കുന്നു
text_fieldsമുഹമ്മദ് മാറഞ്ചേരി അനുശോചന യോഗത്തിൽനിന്ന്
മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ വേർപാടിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഗയ്യ ബി.എം.സി ഹാളിൽ അനുശോചന യോഗം സംഘടിപ്പിച്ചു.നാട്ടിലും ബഹ്റൈനിലും ജീവകാരുണ്യ പൊതു പ്രവർത്തന രംഗത്ത് സജീവമായ മുഹമ്മദ് മാറഞ്ചേരി ജനഹൃദയങ്ങളിൽ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തിയാണ് യാത്രയായത് എന്നും, പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങായും തണലായും കരുണ വറ്റാത്ത കരങ്ങളുമായി മുഹമ്മദ് മാറഞ്ചേരി കൂടെയുണ്ടാകുന്നതും, മായാത്ത പുഞ്ചിരിയുമായി സാന്ത്വനമേകുന്നതും ഇനി ഓർമകൾ മാത്രമാകുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച പി.സി.ഡബ്ല്യു.എഫ് ഉപദേശക സമിതി അംഗം ഹസൻ വി.എം. മുഹമ്മദ് പറഞ്ഞു.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പൊതുപ്രവർത്തകരും സന്നദ്ധ സംഘടന ഭാരവാഹികളും പങ്കെടുത്തു. ഫ്രാൻസിസ് കൈതാരത്ത് (ഐമാക് ബഹ്റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ), ചെമ്പൻ ജലാൽ(മലപ്പുറം ജില്ല അസോസിയേഷൻ), സലാം മമ്പാട്ട്മൂല (എം.സി.എം.എ), സെയ്ത് ഹനീഫ (ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്), ഇക്ബാൽ താനൂർ (കെ.എം.സി.സി), ഉമ്മർഷാ (കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്), റംഷാദ് അയിലക്കാട് (ഒ.ഐ.സി.സി), ഷംഷാദ് (ഐ.വൈ.സി.സി), അൻവർ നിലമ്പൂർ, വിനീഷ് (ഇടപ്പാളിയം), ബഷീർ തറയിൽ (വെളിച്ചം വെളിയങ്കോട്), മൻഷീർ (ബി.എം.ഡി.എഫ്), ലത്തീഫ് കോളിക്കൽ (മുഹറഖ് മലയാളി സമാജം), പ്രവീൺ മേൽപത്തൂർ (മലപ്പുറം ജില്ല അസോസിയേഷൻ), ഷമീർ പൊന്നാനി (പവിഴദ്വീപ്) എന്നിവരെ കൂടാതെ പി.സി.ഡബ്ല്യൂ.എഫ് ഭാരവാഹികളായ പി.ടി. അബ്ദുറഹ്മാൻ, ഫസൽ പി. കടവ്, സദാനന്ദൻ കണ്ണത്ത്, ജഷീർ മാറൊലി, റംഷാദ് റഹ്മാൻ, വനിത വിങ് പ്രതിനിധികളായ ലൈല റഹ്മാൻ, സിതാര നബീൽ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
മുഹമ്മദ് മാറഞ്ചേരിയുമായി ആത്മബന്ധമുള്ള എല്ലാവരും പങ്കെടുത്ത് അവരുടെ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചു. പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ മുഖ്യ ഉപദേശകൻ ബാലൻ കണ്ടനകം നേതൃത്വം നൽകിയ യോഗത്തിൽ ശറഫുദ്ദീൻ വി.എം സ്വാഗതവും, മധു കാലടിത്തറ നന്ദിയും പറഞ്ഞു.ശേഷം നടന്ന പ്രാർഥന ചടങ്ങിന് മുസ്തഫ കൊലക്കാട്, ഷഫീക് പാലപ്പെട്ടി, ബാബു എം.കെ, നബീൽ, സൈതലവി, ഫിറോസ് വെളിയങ്കോട്, ഷാഫി തൂവക്കര, വിജീഷ്, മനോജ്, സഹദ്, നൗഫൽ, അൻവർ, ജെസ്നി സെയ്ത്, സമീറ സിദ്ദീഖ്, സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

