തലമുറകളുടെ ഗുരുവര്യൻ മുഹമ്മദ് ബിൻ അശ്ശൈഖ് അന്തരിച്ചു
text_fieldsമുഹമ്മദ് ബിൻ അശ്ശൈഖ്
രാജാവ് ഹമദ് ബിൻ ഈസ ആൽ
ഖലീഫ അടക്കമുള്ളവർ അദ്ദേഹത്തിന്‍റെ വിദ്യാർഥികളാണ്
മനാമ: 1950കളിൽ അധ്യാപന രംഗത്ത് കടന്നുവരുകയും നിരവധി പേർക്ക് അറിവിന്‍റെ അക്ഷയഖനി പകർന്നുനൽകുകയും ചെയ്ത മുഹമ്മദ് ബിൻ അശ്ശൈഖ് അന്തരിച്ചു. ബുദയ്യ, ദുറാസ്, ബനീജംറ, ബാർബാർ, ഈസ്റ്റ് റിഫ എന്നിവിടങ്ങളിലെ സ്കൂളുകളിൽ അദ്ദേഹം അധ്യാപകനായിരുന്നു.
രാജകുടുംബാംഗങ്ങളെയും പ്രശസ്തരായ വ്യക്തികളെയും പഠിപ്പിച്ച ഗുരുവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1984ൽ വിരമിക്കുന്നതുവരെ തുടർച്ചയായി 34 വർഷം അദ്ദേഹം അറിവ് പകർന്നുകൊടുക്കുന്നതിൽ മുമ്പനായിരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അടക്കമുള്ളവർ അദ്ദേഹത്തിന്‍റെ വിദ്യാർഥികളാണ്. നേരത്തെ ക്ലാസിലെത്തുകയും വിനയവും സ്നേഹവും കൈമുതലാക്കി ആത്മാർഥമായി അറിവ് പകർന്നുനൽകുകയും ചെയ്ത അധ്യാപകനായിരുന്നുവെന്ന് ശിഷ്യന്മാർ അനുസ്മരിക്കുന്നു. ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടികൾക്ക് സ്വന്തം പൈസ മുടക്കി സമ്മാനങ്ങൾ വാങ്ങിനൽകുകയും ചെയ്തിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.