Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യബന്ധന നിരോധനം നീക്കണമെന്ന് എം.പിമാർ; അടിയന്തര നിർദേശം സർക്കാറിന് സമർപ്പിച്ചു

text_fields
bookmark_border
മത്സ്യബന്ധന നിരോധനം നീക്കണമെന്ന് എം.പിമാർ; അടിയന്തര നിർദേശം സർക്കാറിന് സമർപ്പിച്ചു
cancel

മനാമ: രാജ്യത്തെ നിലവിലെ പ്രാദേശിക സാഹചര്യങ്ങളും സമുദ്ര സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത്, ഈ വർഷത്തെ മത്സ്യബന്ധന നിരോധന കാലയളവ് ഒഴിവാക്കണമെന്നും സീസൺ നീട്ടിനൽകണമെന്നും ആവശ്യപ്പെട്ട് ബഹ്‌റൈൻ പാർലമെന്‍റ് അംഗങ്ങൾ രംഗത്ത്. ഇത് സംബന്ധിച്ച അടിയന്തര നിർദ്ദേശം എം.പിമാർ സർക്കാറിന് സമർപ്പിച്ചു.

ബഹ്‌റൈന്‍റെ ഭക്ഷ്യസുരക്ഷയുടെ പ്രധാന തൂണുകളിലൊന്നാണ് മത്സ്യം. നിലവിലെ പ്രാദേശിക സംഘർഷങ്ങൾ കാരണം വിപണിയിൽ മത്സ്യലഭ്യത കുറയാനും വില വർധിക്കാനും സാധ്യതയുണ്ട്. ഇത് തടയാൻ നിരോധനം നീക്കുന്നത് സഹായിക്കും. കടലിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം പല ദിവസങ്ങളിലും മത്സ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോകാൻ സാധിച്ചിട്ടില്ല. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും വിപണിയിലെ വിതരണത്തെയും ബാധിച്ചിട്ടുണ്ടെന്നും എം.പിമാർ പറഞ്ഞു.

മത്സ്യലഭ്യത കുറയുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും പൂഴ്ത്തിവെപ്പ് തടയാനും മത്സ്യബന്ധനം തടസ്സമില്ലാതെ തുടരേണ്ടത് അത്യാവശ്യമാണെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. എല്ലാത്തരം കടൽ വിഭവങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഈ വർഷത്തേക്ക് ഒഴിവാക്കിക്കൊണ്ട് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പാർലമെന്‍റ് അംഗങ്ങൾ സർക്കാരിനോട് അഭ്യർത്ഥിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MPs submit urgent proposal to government demanding lifting of fishing ban
Next Story