ഗലാലിയയിലും മുഹറഖിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യവുമായി എം.പിമാർ
text_fieldsമനാമ: ഗലാലിയയിലും മുഹറഖിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി എം.പിമാർ. പൊതു സുരക്ഷയും നഗരഗതാഗതവും വർധിപ്പിക്കുന്നതിനായി മുഹറഖിൽ രണ്ട് കാൽനടപ്പാലങ്ങൾ അടക്കമുള്ള സൗകര്യങ്ങളാണ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബു അനക്കിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് നിർദേശം മുന്നോട്ടുവെച്ചത്.
ഗതാഗത സുരക്ഷ, പൈതൃക സംരക്ഷണം, ബഹ്റൈന്റെ സാമ്പത്തിക വീക്ഷണം 2030 എന്നിവയെ പിന്തുണക്കുന്നതിനാണ് ഈ നിർദേശം. ഗലാലിയയെ സഹേലിയുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും അൽ ഹാലയെ മുഹറഖുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പാലവുമാണ് ആവശ്യപ്പെട്ടത്. ഇത് പ്രദേശത്തുള്ളവരുടെ സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുമെന്നാണ് എം.പിമാരുടെ കണ്ടെത്തൽ. ഗലാലിയയും മുഹറഖും ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് കാൽനടയായി യാത്ര ചെയ്യുന്ന ധാരാളം പേർ ഈ പ്രദേശങ്ങളിലുണ്ട്.
പക്ഷേ അതിനുള്ള അടിസ്ഥാന സൗകര്യം ഇവിടെയില്ലെന്നും ബു അനക് പറഞ്ഞു. കൂടാതെ അൽ സഹേലിനെയും ഗലാലിയെയും ബന്ധിപ്പിക്കുന്ന റോഡിൽ കനത്ത വാഹന ഗതാഗതം അനുഭവപ്പെടുന്നയിടമാണ്. അപകടസാധ്യയേറിയ ഈ റോഡ് മുറിച്ചുകടക്കുന്നവരിൽ പ്രായമായവരും കുട്ടികളും സ്ത്രീകളുമുണ്ട്. ഒരു കാൽനടപ്പാലത്തെ നിർമാണം അപകടസാധ്യതകലെ ഇല്ലാതാക്കാൻ കഴിയുമെന്നും സുരക്ഷിതമായ യാത്രാ മാർഗമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
മുഹറഖിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഖലീഫ അൽ കബീർ സ്ട്രീറ്റിന് കുറുകെയാണ് രണ്ടാമത്തെ കാൽനട പാലം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള അൽ ഹാലയെ അടുത്ത മത്സ്യബന്ധന കേന്ദ്രവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണിത്. ഇത് മുഹറഖിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമിക്കുന്ന പാലങ്ങളിൽ എലിവേറ്ററുകൾ നിർമിക്കണമെന്നും പ്രാദേശിക നഗര ഭൂപ്രകൃതിയുമായി സംയോജിപ്പിക്കുന്ന രീതിയിലായിരിക്കണം നിർമാണമെന്നും നിർദേശം ആവശ്യപ്പെടുന്നുണ്ട്. പാർലമെന്റിന്റെ പൊതു യൂട്ടിലിറ്റീസ്, പരിസ്ഥിതി കാര്യ കമ്മിറ്റി ഇപ്പോൾ അവലോകനം ചെയ്യുന്ന ഈ പ്രമേയം തുടർ നടപടികൾക്കായി സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

