സ്ത്രീകളെ നിന്ന് ജോലിചെയ്യാൻ നിർബന്ധിക്കരുത് -എം.പി ഹനാൻ ഫർദാൻ
text_fieldsഎം.പി ഹനാൻ ഫർദാൻ
മനാമ: സ്ത്രീകളെ നിന്നുകൊണ്ട് ജോലി െചയ്യിപ്പിക്കാൻ നിർബന്ധിക്കുന്നതിനെ നിരോധിക്കണമെന്ന നിർദേശവുമായി എം.പി ഹനാൻ ഫർദാൻ.
സ്വകാര്യമേഖലക്കുള്ള തൊഴിൽ നിയമങ്ങളിലെ ഭേദഗതിക്കായി ഈ വിഷയം ഉൾപ്പെടുന്ന നിർദേശമാണ് എം.പി ഹനാൻ ഫർദാൻ പാർലമെന്റിലുന്നയിച്ചത്. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ഇരിപ്പിടം നൽകണമെന്ന മാനദണ്ഡം ആവശ്യപ്പെട്ട നിർദേശത്തിൽ സാഹചര്യം മൂലം എന്ത് ജോലിയും ചെയ്യേണ്ടിവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും എം.പി ചൂണ്ടിക്കാട്ടി.
നിർബന്ധിച്ച് സ്ത്രീകളെ നിർത്തി ജോലി ചെയ്യിപ്പിക്കുന്നത് അടിമത്തമാണ്, അവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
തൊഴിലാളികൾക്ക് അവർക്കുള്ള അവകാശങ്ങളെ അറിയാൻ സ്ഥാപനങ്ങളിൽ നിയമങ്ങളുടെ ഒരു പകർപ്പ് പ്രദർശിപ്പിക്കാനും ജോലിസ്ഥലത്തെ ഉപദ്രവങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കെതിരെയും കർശന നടപടികൾ ആവശ്യപ്പെടാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

