Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എച്ച് മുഹമ്മദ് കോയ സ്മാരക മാനവ മൈത്രി പുരസ്‌കാരം ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക്

text_fields
bookmark_border
സി.എച്ച് മുഹമ്മദ് കോയ സ്മാരക മാനവ മൈത്രി പുരസ്‌കാരം ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക്
cancel

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി. എച്ച്. മുഹമ്മദ് കോയ സാഹിബ് സ്മാരക മാനവ മൈത്രി പുരസ്‌കാരത്തിന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും ലോക്‌സഭാംഗവുമായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ തെരഞ്ഞെടുത്തു.

മാനവികത, മതസൗഹാർദ്ദം, ജനാധിപത്യ മൂല്യങ്ങൾ, സാമൂഹിക നീതി, സഹവർത്തിത്വം തുടങ്ങിയ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം നൽകുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാനവ മൈത്രിയുടെയും സൗഹാർദ്ദത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ച സമദാനിയുടെ പൊതുപ്രവർത്തനങ്ങളും പ്രഭാഷണങ്ങളും ഇടപെടലുകളുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് ജൂറി അറിയിച്ചു. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപോയിൽ, ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ്., ട്രഷറർ സുബൈർ പുളിയാവ് എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ അവസാന വാരം മനാമയിൽ നടക്കുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബ് അനുസ്മരണ പരിപാടിയിൽ അബ്ദുസ്സമദ് സമദാനി എം.പിക്ക് മാനവ മൈത്രി പുരസ്‌കാരം സമ്മാനിക്കും. ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും കെഎംസിസി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Bahrain Honors Samadani
Next Story