‘അനക്ക് എന്തിന്റെ കേടാ’ ഉടൻ തിയറ്ററുകളിലെത്തും
text_fields‘അനക്ക് എന്തിന്റെ കേടാ’ സിനിമ ചിത്രീകരണത്തിനിടെ അഭിനേതാക്കളായ ജയ മേനോനും
പ്രകാശ് വടകരയും സംവിധായകൻ ഭരതന്നൂർ ഷമീറിനോടൊപ്പം
മനാമ: ബി.എം.സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിച്ച്, മാധ്യമപ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ അധികം താമസിയാതെ തിയറ്ററുകളിലെത്തും. ബഹ്റൈനിലെ 12 കലാകാരൻമാർ അഭിനയിച്ചിരിക്കുന്ന സിനിമ വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായിക സ്നേഹ അജിത്ത്, ജയ മേനോൻ, പ്രകാശ് വടകര ഉൾപ്പെടെ സിനിമയുടെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് ബഹ്റൈൻ പ്രവാസികളാണെന്നുള്ളത് പ്രത്യേകതയാണ്. അൻവർ നിലമ്പൂർ, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, ഡോ. പി.വി. ചെറിയാൻ, അജി സർവാൻ, പ്രവീൺ നമ്പ്യാർ, ഡോ. ഷിഹാൻ അഹമദ്, ശിവകുമാർ കൊല്ലറേത്ത്, ഷാഹുൽ ഹമീദ് ചുള്ളിപ്പാറ തുടങ്ങി ബഹ്റൈനിന്റെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളായവരും അഭിനേതാക്കളാണ്.
ഇവർക്കുപുറമെ അഖില്‍ പ്രഭാകര്‍, സുധീര്‍ കരമന, സായ് കുമാര്‍, മധുപാല്‍, ബിന്ദു പണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്ദമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മ, ഫ്രെഡി ജോര്‍ജ്, സന്തോഷ് ജോസ്, മേരി ജോസഫ്, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്മാന് ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, ബാലാമണി, റഹ്മാന് ഇലങ്കമൽ, കെ.ടി. രാജ് കോഴിക്കോട് തുടങ്ങിയവരും വേഷമിടുന്നു. ചലച്ചിത്ര സംവിധായകന് അനുറാമും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.
പണ്ഡിറ്റ് രമേശ് നാരായൺ സംഗീതസംവിധാനം നിര്‍വഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസന് ആലപിച്ചിരിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ പുത്രന് ഗൗതം ലെനിനാണ് ഛായാഗ്രഹണം. സംഗീതം- പണ്ഡിറ്റ് രമേശ് നാരായണ്‍, നഫ്ല സജീദ്-യാസിര്‍ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍. ആലാപനം- വിനീത് ശ്രീനിവാസന്, സിയാഹുല്‍ ഹഖ്, കൈലാഷ്, യാസിര്‍ അഷറഫ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ ദീപാങ്കുരന് കൈതപ്രമാണ് പശ്ചാത്തല സംഗീതം. ക്രിയേറ്റീവ് സപ്പോർട്ട്: റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ, സജീദ് സലാം, ആർ.ഒ.എം.കെ ഷെജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

