യാത്രവിലക്ക് നീങ്ങി; സിറിൽ തോമസ് നാട്ടിലേക്ക് മടങ്ങി
text_fieldsസിറിൽ തോമസിനുള്ള യാത്ര രേഖകൾ ഐ.സി.ആർ.എഫ് ഭാരവാഹികൾ കൈമാറുന്നു
മനാമ: യാത്രവിലക്ക് കാരണം ബഹ്റൈനിൽ കുടുങ്ങിയ മലയാളിക്ക് ഐ.സി.ആർ.എഫ് പ്രവർത്തകരുടെ സഹായം രക്ഷയായി. തൃശൂർ സ്വദേശിയായ സിറിൽ തോമസാണ് ഒരു വർഷമായി ബഹ്റൈനിൽ കുടുങ്ങിയത്. ബിസിനസ് സംബന്ധമായി ബഹ്റൈനിൽ എത്തിയ ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്നങ്ങൾ കാരണം മുന്നോട്ടു പോകാൻ സാധിച്ചില്ല.
താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക മുടങ്ങിയതിനാൽ വീട്ടുടമ നൽകിയ കേസിനെത്തുടർന്നാണ് യാത്രവിലക്ക് നേരിടേണ്ടി വന്നത്. പിന്നീട് സുഹൃത്തുക്കളുടെ കൂടെയായിരുന്നു താമസം. ഇദ്ദേഹത്തിന്റെ വിവരമറിഞ്ഞ് ഐ.സി.ആർ.എഫ് പ്രവർത്തകരാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ ഭക്ഷണം നൽകിവന്നത്. യാത്രവിലക്ക് നീക്കാനും വീട്ടുടമക്ക് നൽകാനുള്ള തുക സംഘടിപ്പിക്കാനും ഐ.സി.ആർ.എഫ് വളന്റിയർ ജവാദ് പാഷയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമം ഫലം കണ്ടു. വിസയുടെ കാലാവധി നീട്ടിയെടുക്കാനും സാധിച്ചു.
ഇന്ത്യൻ എംബസിയാണ് ഇദ്ദേഹത്തിന് മടക്ക യാത്രക്കുള്ള ടിക്കറ്റ് നൽകിയത്. സഹായിച്ചവരോടുള്ള തീരാത്ത കടപ്പാടും നന്ദിയും അറിയിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

