വൈ.കെ. അൽമൊയാദ് ആൻഡ് സൺസ് ബി.കെ.ടി ടയേഴ്സുമായി ധാരണപത്രം ഒപ്പുവെച്ചു
text_fieldsമനാമ: വൈ.കെ. അൽമൊയാദ് ആൻഡ് സൺസ് ബി.കെ.ടി ടയേഴ്സുമായി ധാരണപത്രം ഒപ്പുവെച്ചു. ഇതനുസരിച്ച് ബഹ്റൈനിലെ ബി.കെ.ടി ടയറിന്റെ വിതരണക്കാർ അൽമൊയാദ് ഗ്രൂപ് മാത്രമായിരിക്കും. വൈ.കെ.എ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ബി.കെ.ടി ടയേഴ്സ് ഇന്ത്യയുടെ ജനറൽ മാനേജർ അൻഷുൽ സാമന്തിൽനിന്ന് പങ്കാളിത്ത സർട്ടിഫിക്കറ്റ് വൈ.കെ.എ ഗ്രൂപ്പിന്റെ ചെയർമാൻ ഫാറൂഖ് അൽമോയിദ് ഏറ്റുവാങ്ങി.
ബി.കെ.ടി ടയറുകൾ നിർമിക്കുന്നത് ഇന്ത്യ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഗ്രൂപ്പായ ബാലകൃഷ്ണ ഇൻഡസ്ട്രീസ് ലിമിറ്റഡാണ്. കാർഷിക, വ്യാവസായിക, മണ്ണ് നീക്കൽ, ഖനനം, തുറമുഖം, മേഖലകളിൽ ഉപയോഗിക്കുന്ന ഓഫ്ഹൈവേ ടയറുകളുടെ വിപുലമായ നിര ബി.കെ.ടി ഗ്രൂപ് നിർമിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.