ന്യൂ മില്ലേനിയം സ്കൂളിൽ മാതൃദിനാഘോഷം
text_fieldsന്യൂ മില്ലേനിയം സ്കൂളിൽ നടന്ന മാതൃദിനാഘോഷം
മനാമ: ന്യൂ മില്ലേനിയം സ്കൂളിൽ മാതൃദിനം ആഘോഷിച്ചു. എല്ലാ അമ്മമാരെയും ആദരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി കുട്ടികൾ സർഗാത്മകമായ നിരവധി പ്രവർത്തനങ്ങൾ നടത്തി. മദേഴ്സ് ഡേ കാർഡുകളും ഫോട്ടോ ഫ്രെയിമുകളും രൂപകൽപന ചെയ്യൽ, സാൻഡ്വിച്ചുകൾ ഉണ്ടാക്കൽ, അമ്മമാർക്കായി കപ്പ്കേക്കുകൾ അലങ്കരിക്കൽ തുടങ്ങിയ പ്രവൃത്തികൾ ശ്രദ്ധേയമായി. പ്രിൻസിപ്പൽ അരുൺ കുമാർ ശർമ എല്ലാ അമ്മമാർക്കും നന്ദി രേഖപ്പെടുത്തുന്നതായി മാതൃദിനസന്ദേശത്തിൽ പറഞ്ഞു.
ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും സ്കൂളിൽ മാതൃദിനം ആഘോഷിച്ചവരെ അഭിനന്ദിച്ചു.

