Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​സ്​​ക​റി​ൽ പു​തി​യ...

അ​സ്​​ക​റി​ൽ പു​തി​യ പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
അ​സ്​​ക​റി​ൽ പു​തി​യ പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt

representational image

മ​നാ​മ: അ​സ്​​ക​റി​ൽ പ​ണി പൂ​ർ​ത്തി​യാ​യ അ​ഹ്​​മ​ദ്​ അ​സ്സ​ബ്​​ത്, ലു​ലു​വ അ​ൽ വ​സ്സാ​ൻ മ​സ്​​ജി​ദ്​ സു​ന്നീ വ​ഖ്ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ​ശൈ​ഖ്​ ഡോ. ​റാ​ശി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഫ​തീ​സ് അ​ൽ ഹാ​ജി​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സു​ന്നീ, ജ​അ്​​ഫ​രീ ഔ​ഖാ​ഫു​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള 30 പ​ള്ളി​ക​ൾ പു​ന​രു​ദ്ധ​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ള്ളി​ക​ൾ ആ​രാ​ധ​ന​ക​ൾ​ക്ക്​ സ​ജ്ജ​മാ​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്​​ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മ​ട​ക്കം 171 പേ​ർ​ക്ക്​ ന​മ​സ്​​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണു​​ള്ള​ത്. കൂ​ടാ​തെ ഇ​മാ​മി​നും മു​അ​ദ്ദി​നും താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും വാ​ഹ​ന പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വു​മു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ന​മ​സ്​​കാ​ര​വും ഇ​സ്​​ലാ​മി​ക ജീ​വി​ത​വും സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ പ​ള്ളി കാ​ര​ണ​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​ള്ളി നി​ർ​മി​ക്കു​ന്ന​തി​ന്​ സ​ഹാ​യം ന​ൽ​കി​യ കു​ടും​ബ​ത്തി​ന്​ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - mosque inauguration
Next Story