Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2020 10:21 AM GMT Updated On
date_range 26 Oct 2020 10:21 AM GMTബഹ്റൈനിലെ പള്ളികളിൽ നവംബർ ഒന്ന് മുതൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കും
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ പള്ളികളിൽ നവംബർ ഒന്ന് മുതൽ ദുഹ്ർ നമസ്കാരം (മധ്യാഹ്‌ന പ്രാർഥന) പുനരാരംഭിക്കും. ഇസ്ലാമിക കാര്യ സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സിെൻറ അംഗീകാരത്തോടെയാണ് തീരുമാനം. പ്രാർഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പള്ളികളിൽ സുബ്ഹ് നമസ്കാരം (പ്രഭാത പ്രാർഥന) ആഗസ്റ്റ് 28ന് പുനരാരംഭിച്ചിരുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 28നാണ് രാജ്യത്തെ ആരാധനലായങ്ങൾ അടച്ചിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story