മോര്‍ഫിന്‍ കഴിച്ച കേസില്‍ പ്രതിയെ വെറുതെ വിട്ടു; സുഹൃത്തിന് 10 വര്‍ഷം തടവ് 

08:58 AM
23/05/2019

മനാമ: മോര്‍ഫിന്‍ ഗുളിക കഴിച്ച കേസില്‍ പ്രതിയെ വെറുതെ വിടാന്‍ ഒന്നാം ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. സിക്കിള്‍ സെല്‍ രോഗിയായതിനാലാണ് കോടതി അനുഭാവ പൂര്‍വം കേസ് പരിഗണിച്ചത്. എന്നാല്‍ മയക്കുമരുന്ന് കലര്‍ത്തിയ ഗുളിക കൈവശം വെച്ചതിനും അത്​ വിൽപന നടത്തുകയും കഴിക്കുകയും ചെയ്​തതി​​െൻറ പേരില്‍ സുഹൃത്തിന് 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.

മയക്കുമരുന്ന് കഴിച്ചതി​​െൻറ പേരിൽ മൂന്നാം പ്രതിയായ സുഹൃത്തിന്​ ഒരു വര്‍ഷം തടവിനും വിധിച്ചു. രണ്ടാം പ്രതി ഒന്നാം പ്രതിയില്‍ നിന്നും മയക്കുമരുന്ന് ചേര്‍ത്ത ഗുളിക വാങ്ങുന്നതിന് ധാരണയിലെത്തുകയും ഇത് പ്രകാരം മൂന്നാം പ്രതിയോടൊപ്പം ഇവര്‍ കാറില്‍ ഇരിക്കുകയും ചെയ്ത സമയത്താണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും പരിശോധനയില്‍ മയക്കുമരുന്ന് കഴിച്ചതായി ബോധ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടാം പ്രതി  കൈപ്പറ്റിയ മയക്കുമരുന്ന് ചേര്‍ത്ത ഗുളിക പൊലീസിന് കൈമാറുകയും ചെയ്തു.

Loading...
COMMENTS