മൊറോക്കോയുമായി പാര്‍ലമെൻററി രംഗത്ത് സഹകരിക്കും
text_fieldsമനാമ: മൊറോക്കോയുമായി പാര്‍ലമെൻററി മേഖലയില്‍ സഹകരിക്കുമെന്ന് പാര്‍ലമെൻറ് അധ ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ വ്യക്തമാക്കി.
മൊറോക്കോ പാര്‍ലമെൻറ് അധ്യക്ഷ ന് അല്ജീബ് അല്‍ മാലികിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ ബഹ്റൈന്‍ പാര്‍ലമെൻറ് സംഘത്തിന് ലഭിച്ച സ്വീകരണത്തിെൻറ ഭാഗമായി സംസാരിക്കുകയായിരുന്നു അവര്‍. ബഹ്റൈനും മൊറോക്കോയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തിലാണുള്ളതെന്ന് അവര്‍ വിലയിരുത്തി.
പാര്‍ലമെൻറ് പരിശീലന പരിപാടികളില്‍ ഇരു പാര്‍ലമെൻറ് സെക്രട്ടേറിയറ്റും തമ്മില്‍ സഹകരിക്കുന്നതിനുള്ള കരാറും സന്ദര്‍ശനത്തിനിടയില്‍ രൂപപ്പെടുത്തുകയുണ്ടായി. മൊറോക്കന്‍ പാര്‍ലമെൻറുമായി സംയുക്ത ചര്‍ച്ചകള്‍ നടത്തുകയും സര്‍ക്കാര്‍ നേതൃത്വങ്ങളും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
