Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൊ​റോ​ക്കോ ഭൂ​ക​മ്പം;...

മൊ​റോ​ക്കോ ഭൂ​ക​മ്പം; ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ൻ ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശം

text_fields
bookmark_border
മൊ​റോ​ക്കോ ഭൂ​ക​മ്പം; ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ൻ ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശം
cancel
camera_alt

 മൊ​റോ​ക്കോ ഭൂകമ്പത്തിൽ തകർന്ന വീടുകൾ

മ​നാ​മ: മൊ​റോ​ക്കോ​യി​ലെ ഭൂ​ക​മ്പ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശി​ച്ചു. ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​ൽ ബ​ഹ്‌​റൈ​ൻ ഗ​വ​ൺ​മെ​ന്റി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​ദ്ദേ​ഹം മൊ​റോ​ക്കോ​യി​ലെ മു​ഹ​മ്മ​ദ് രാ​ജാ​വി​നെ അ​റി​യി​ച്ചു. ബ​ഹ്‌​റൈ​നും മൊ​റോ​ക്കോ​യും ത​മ്മി​ൽ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​മു​ണ്ട്.

പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​ദാ​ർ​ഢ്യം എ​പ്പോ​ഴു​മു​ണ്ടാ​കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ ഹ​മ​ദ് രാ​ജാ​വ് ചൂ​ണ്ടി​ക്കാ​ട്ടി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും മൊ​റോ​ക്ക​ൻ രാ​ജാ​വ് മു​ഹ​മ്മ​ദ്, കി​രീ​ടാ​വ​കാ​ശി മൗ​ലേ ഹ​സ​ൻ രാ​ജ​കു​മാ​ര​ൻ, പ്ര​ധാ​ന​മ​ന്ത്രി അ​സീ​സ് അ​ഖ​ന്നൗ​ച്ച് എ​ന്നി​വ​ർ​ക്ക് അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​യ​ച്ചു.

ഭൂ​ക​മ്പ​ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​നും മൊ​റോ​ക്കോ​യെ പി​ന്തു​ണ​ക്കാ​നും റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന് (ആ​ർ.​എ​ച്ച്.​എ​ഫ്) ഹ​മ​ദ് രാ​ജാ​വ് നി​ർ​ദേ​ശം ന​ൽ​കി. വേ​ദ​ന​ജ​ന​ക​മാ​യ ദു​ര​ന്ത​ത്തി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കും​വേ​ണ്ടി​യു​ള്ള രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ദു​രി​ത​ബാ​ധി​ത​രെ പി​ന്തു​ണ​ക്കാ​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ആ​ർ.​എ​ച്ച്.​എ​ഫ് ഓ​ണ​റ​റി പ്ര​സി​ഡ​ന്റാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ന​ന്ദി അ​റി​യി​ച്ചു. സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് അ​ൽ മു​സ​ല്ലം, ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി സാ​ലി​ഹ് അ​ൽ സാ​ലി​ഹ് എ​ന്നി​വ​രും മൊ​റോ​ക്ക​ൻ നേ​താ​ക്ക​ൾ​ക്ക് അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു. ആ​റ് ദ​ശ​ക​ങ്ങ​ൾ​ക്കു​ള്ളി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ ഭൂ​ക​മ്പ​മാ​ണ് മൊ​റോ​ക്കോ​യി​ൽ സം​ഭ​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moroccoking hamadreliefinstructionprovided
News Summary - Morocco Earthquake; King Hamad instructed to provide relief to the afflicted
Next Story