Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൊ​റോ​ക്കോ;...

മൊ​റോ​ക്കോ; ബ​ഹ്റൈ​ന്റെ ആ​ദ്യ സ​ഹാ​യം ഈ ​ആ​ഴ്‌​ച അ​യ​ക്കും

text_fields
bookmark_border
മൊ​റോ​ക്കോ; ബ​ഹ്റൈ​ന്റെ ആ​ദ്യ സ​ഹാ​യം ഈ ​ആ​ഴ്‌​ച അ​യ​ക്കും
cancel

മ​നാ​മ: മൊ​റോ​ക്കോ​യി​ലെ ഭൂ​ക​മ്പ​ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള ആ​ദ്യ സ​ഹാ​യം ഈ ​ആ​ഴ്‌​ച അ​യ​ക്കു​മെ​ന്ന് റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ (ആ​ർ.​എ​ച്ച്.​എ​ഫ്) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​സ്സ​യ്യി​ദ്.

മൊ​റോ​ക്കോ അ​ധി​കാ​രി​ക​ളു​മാ​യും വി​ദേ​ശ മ​ന്ത്രാ​ല​യ​വു​മാ​യും ഏ​കോ​പി​പ്പി​ച്ചാ​യി​രി​ക്കും ഇ​ത് ചെ​യ്യു​ക. മൊ​റോ​ക്കോ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ബി.​ഡി.​എ​ഫ് ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് ഫീ​ൽ​ഡ് മാ​ർ​ഷ​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ, ആ​വ​ശ്യ​മാ​യ എ​ല്ലാ ലോ​ജി​സ്റ്റി​ക് സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​നി​ര​ക​ളാ​യ മൊ​റോ​ക്ക​ൻ ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും അ​ടി​യ​ന്ത​ര മാ​നു​ഷി​ക ദു​രി​താ​ശ്വാ​സ​സ​ഹാ​യം ആ​ദ്യം അ​യ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​ൽ ബ​ഹ്‌​റൈ​ൻ ഗ​വ​ൺ​മെ​ന്റി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ മൊ​റോ​ക്കോ​യി​ലെ മു​ഹ​മ്മ​ദ് രാ​ജാ​വി​നെ അ​റി​യി​ച്ചി​രു​ന്നു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും മൊ​റോ​ക്ക​ൻ രാ​ജാ​വ് മു​ഹ​മ്മ​ദ്, കി​രീ​ടാ​വ​കാ​ശി മൗ​ലേ ഹ​സ​ൻ രാ​ജ​കു​മാ​ര​ൻ, പ്ര​ധാ​ന​മ​ന്ത്രി അ​സീ​സ് അ​ഖ​ന്നൗ​ച്ച് എ​ന്നി​വ​ർ​ക്ക് അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കും​വേ​ണ്ടി​യു​ള്ള രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ണി​ക്കു​ന്ന താ​ൽ​പ​ര്യ​ത്തെ ഡോ. ​മു​സ്ത​ഫ അ​സ്സ​യ്യി​ദ് അ​ഭി​ന​ന്ദി​ച്ചു.

മൊ​റോ​ക്കോ​യി​ലെ ബ​ഹ്​​റൈ​നി​ക​ൾ സു​ര​ക്ഷി​ത​രെ​ന്ന്

മ​നാ​മ: മൊ​റോ​ക്കോ​യി​ലു​ള്ള ബ​ഹ്​​റൈ​നി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ മൊ​റോ​ക്കോ​യി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഖാ​ലി​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ജ​ബ​ർ അ​ൽ മു​സ​ല്ലം അ​റി​യി​ച്ചു. ബ​ഹ്​​റൈ​ൻ എം​ബ​സി​യി​ൽ വി​ളി​ച്ച്​ ബ​ഹ്​​റൈ​നി​ക​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അം​ബാ​സ​ഡ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ത്​ വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട്​ ​പ്ര​കാ​രം ആ​ർ​ക്കും ജീ​വാ​പാ​യ​മു​ണ്ടാ​വു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​ക​യോ ചെ​യ്​​തി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം മൊ​റോ​ക്കോ​യി​ലു​ണ്ടാ​യ ശ​ക്​​ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ 2,000 ത്തി​ലേ​റെ പേ​ർ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpmoroccoWeekbahrainsendR.H.F
News Summary - Morocco-Bahrains-First-set-of -help-to-morocco-send-this-week
Next Story