ബഹ്റൈനിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർ അഞ്ചു ലക്ഷം കടന്നു
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ്-19 പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു.ചൊവ്വാഴ്ച വരെ 5,02,541 പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 2,53,008 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
മധ്യപൂർവേദശത്ത് വാക്സിൻ സ്വീകരിക്കുന്നവരുടെ ശരാശരിയിൽ ബഹ്റൈൻ മൂന്നാം സ്ഥാനത്താണ്. ഇസ്രായേലാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. യു.എ.ഇ രണ്ടാം സ്ഥാനത്തുണ്ട്.
സിനോഫാം വാക്സിൻ, ഫൈസർ-ബയോൺടെക് വാക്സിൻ, കോവിഷീൽഡ്-ആസ്ട്രസെനക വാക്സിൻ, സ്പുട്നിക് 5 വാക്സിൻ എന്നിവയാണ് ബഹ്റൈനിൽ നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയും ബി അവെയർ മൊബൈൽ ആപ് വഴിയും വാക്സിന് രജിസ്ട്രേഷൻ നടത്താവുന്നതാണ്.
കോവിഡ് ടെസ്റ്റിന് പുതിയ കേന്ദ്രം കൂടി
മനാമ: കോവിഡ് ടെസ്റ്റ് നടത്തുന്നതിന് പുതിയ ഡ്രൈവ് ത്രൂ കേന്ദ്രം അനുവദിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. വാഹനങ്ങളിലിരുന്ന് പി.സി.ആര് ടെസ്റ്റ് നടത്തുന്നതിനുള്ള അധിക സൗകര്യം സഖീറിലെ റാഷിദ് ഇക്വേസ്ട്രിയൻ ഡെ് ഹോഴ്സ്റേസിങ് ക്ലബിലാണ് ആരംഭിക്കുന്നത്. നിലവില്‍ എക്സിബിഷന് സെൻററിലാണ് വാഹനങ്ങളിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പുതിയ ടെസ്റ്റ് സെൻറര്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് ടെസ്റ്റ് നടത്താന്‍ ഇതുവഴി സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

