80ലധികം പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ
text_fieldsമനാമ: തൊഴിൽ നിയമലംഘനങ്ങൾ തുടച്ചുനീക്കുന്നതിനുള്ള ദേശീയ പ്രചാരണത്തിന്റെ ഭാഗമായി ബഹ്റൈനിൽ 80 ലധികം പ്രവാസികളെ നാടുകടത്തി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ വ്യാപകമായ പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്. ഡിസംബർ 14 മുതൽ 20 വരെയുള്ള ഒരാഴ്ച കാലയളവിൽ വിവിധ ഗവർണറേറ്റുകളിലായി 242 പരിശോധനകളും 13 സംയുക്ത കാമ്പയിനുകളുമാണ് നടന്നത്. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, അതത് ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകൾ, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് എൽ.എം.ആർ.എ പരിശോധനകൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെ ആകെ 1,16,217 പരിശോധനകളാണ് നടന്നത്. ഇതിൽ പിടിയിലായ 12,000 പ്രവാസികളെ നാടുകടത്തിയത്.
തൊഴിൽ വിപണിയുടെ സ്ഥിരതയെ ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയ്ക്ക് ഹാനികരമാകുന്നതോ ആയ നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് എൽ.എം.ആർ.എ ആവർത്തിച്ചു.
അനധികൃത തൊഴിൽ രീതികൾക്കെതിരെ സർക്കാരിനെ സഹായിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

