Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാനിൽ പ്രതിദിനം 600...

റമദാനിൽ പ്രതിദിനം 600 ടണ്ണിലധികം ഭക്ഷണം പാഴാകുന്നു

text_fields
bookmark_border
റമദാനിൽ പ്രതിദിനം 600 ടണ്ണിലധികം ഭക്ഷണം പാഴാകുന്നു
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ അ​ള​വി​ൽ വ​ൻ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ബ​ഹ്‌​റൈ​ൻ ഫു​ഡ് ബാ​ങ്ക് ന​ട​ത്തു​ന്ന ക​ൺ​സേ​ർ​വി​ങ് ബൗ​ണ്ടീ​സ് സൊ​സൈ​റ്റി വെ​ളി​പ്പെ​ടു​ത്തി. 2022നെ ​അ​പേ​ക്ഷി​ച്ച് ഭ​ക്ഷ​ണ പാ​ഴാ​ക്ക​ൽ 23 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സൊ​സൈ​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ തൗ​റ അ​ൽ ദ​ഈ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​ദി​നം ഏ​ക​ദേ​ശം 493 ട​ൺ ഭ​ക്ഷ​ണം പാ​ഴാ​കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​ത് പ്ര​തി​ദി​നം 600 ട​ണ്ണി​ല​ധി​കം ആ​യി ഉ​യ​രു​ന്നു.

റ​മ​ദാ​നി​ൽ പാ​ച​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ അ​ള​വ് കൂ​ടു​ന്ന​തും എ​ന്നാ​ൽ ക​ഴി​ക്കു​ന്ന സ​മ​യം കു​റ​വാ​യ​തു​മാ​ണ് ഈ ​വ​ർ​ധ​ന​വി​ന് പ്ര​ധാ​ന കാ​ര​ണം. വീ​ടു​ക​ളി​ലെ വി​ഭ​വ​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ളി​ലെ ബു​ഫേ​ക​ൾ, വി​ത​ര​ണം ചെ​യ്യാ​ത്ത ഇ​ഫ്താ​ർ മീ​ലു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പാ​ഴാ​കു​ന്ന​ത്. എ​ന്നാ​ൽ ഭ​ക്ഷ​ണം പാ​ഴാ​കു​ന്ന​ത് ത​ട​യാ​ൻ സൊ​സൈ​റ്റി വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 70,291 ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ സൊ​സൈ​റ്റി ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചി​രു​ന്നു. 2014ൽ ​ആ​രം​ഭി​ച്ച ഈ ​കൂ​ട്ടാ​യ്മ വ​ഴി ഇ​തു​വ​രെ 3,000 കു​ടും​ബ​ങ്ങ​ൾ​ക്കും 5,000 വ്യ​ക്തി​ക​ൾ​ക്കും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്. 2024ൽ 183 ​ട​ൺ ഭ​ക്ഷ​ണം സം​ര​ക്ഷി​ച്ച​പ്പോ​ൾ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 230 ട​ൺ ആ​യി ഉ​യ​ർ​ത്താ​ൻ സൊ​സൈ​റ്റി​ക്ക് സാ​ധി​ച്ചു.

ഭ​ക്ഷ​ണം പാ​ഴാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് മാ​ത്രം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക​യും ഷോ​പ്പി​ങ് ന​ട​ത്തു​ക​യും ചെ​യ്യ​ണം. ഹോ​ട്ട​ലു​ക​ൾ ബു​ഫേ​ക​ളി​ൽ ഭ​ക്ഷ​ണം നി​റ​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തു​ക​യും അ​ധി​കം വ​രു​ന്ന ഭ​ക്ഷ​ണം നേ​ര​ത്തെ ത​ന്നെ ദാ​നം ചെ​യ്യു​ക​യും വേ​ണം. ഗ​ബ്ഗ പോ​ലു​ള്ള രാ​ത്രി​കാ​ല വി​രു​ന്നു​ക​ൾ​ക്ക് ശേ​ഷം ഭ​ക്ഷ​ണം ശേ​ഖ​രി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​തി​നാ​ൽ കൃ​ത്യ​മാ​യ പ്ലാ​നി​ങ് വേ​ണ​മെ​ന്നും തൗ​റ അ​ൽ ദ​ഈ​ൻ ഓ​ർ​മ്മി​പ്പി​ച്ചു.

ലോ​ക​മെ​മ്പാ​ടും ഉ​ൽ​പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗ​വും പാ​ഴാ​കു​ന്നു എ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട്. ഇ​ത് ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക് ഏ​ക​ദേ​ശം ഒ​രു ട്രി​ല്യ​ൺ ഡോ​ള​റി​ന്റെ ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു. ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ കൈ​മാ​റാ​നോ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കോ 33499499 എ​ന്ന ന​മ്പ​റി​ലോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ @bahrainfoodbank എ​ന്ന പേ​ജി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanFoodswasted
News Summary - More than 600 tons of food is wasted every day during Ramadan
Next Story