ബദൽ ശിക്ഷാരീതി പ്രയോജനപ്പെടുത്തിയത് 4000ത്തിലധികം പേർ
text_fieldsഎൻ.ഐ.എച്ച്.ആർ ചെയർമാൻ അലി അൽ ദെരാസി സമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കായി നടപ്പാക്കിയ ബദൽ ശിക്ഷാരീതി പ്രയോജനപ്പെടുത്തിയത് 4000ത്തിലധികം പേർ. ബദൽ ശിക്ഷാരീതികളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) ചെയർമാൻ അലി അൽ ദെരാസിയാണ് ഇക്കാര്യം അറിയിച്ചത്.
നാലു വർഷം മുമ്പാണ് രാജ്യത്ത് ബദൽ ശിക്ഷാ സമ്പ്രദായത്തിന് തുടക്കംകുറിച്ചത്. ഭാവിയിൽ കൂടുതൽ പേർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഇത് വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബദൽ ശിക്ഷാരീതി ഫലപ്രദമായി നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കുന്നതിന് എൻ.ഐ.എച്ച്.ആർ പദ്ധതി ആവിഷ്കരിച്ചതായി ചെയർമാൻ പറഞ്ഞു.
ബഹ്റൈന്റെ അനുഭവങ്ങളിൽനിന്ന് ഏറെക്കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. അലാ സയ്യിദ് ഷലാബി പറഞ്ഞു.
ബദൽ ശിക്ഷാരീതി നടപ്പാക്കുന്നതിന് ബഹ്റൈൻ കൊണ്ടുവന്ന നിയമം ലളിതവും കൂടുതൽ ഫലപ്രദവുമാണെന്ന് യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലും മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ എന്നിവക്കെതിരായുള്ള യു.എൻ ഓഫിസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. ഹാതെം അലി പറഞ്ഞു.
ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റി പുതിയൊരു ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈനിൽ ബദൽ ശിക്ഷാരീതി നടപ്പാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

