ഇന്ത്യൻ സംഘടനകളുടെ ഏകോപനം കൂടുതൽ വേണം
text_fieldsഎഴുപതുകളിലും 80കളിലും അറബി പൗരന്മാർ വിസ നൽകിയിരുന്നത് ഒരു രൂപ പോലും വാങ്ങാതെയാണ്. എന്നാൽ 80 കളുടെ പകുതിയോടുകൂടി നമ്മുടെ ആൾക്കാർക്ക് ഇതൊരു കച്ചവടമായി മാറി. ഇത് മനസ്സിലാക്കിയ അറബ് പൗരന്മാരും കച്ചവട മനോഭാവത്തോടുകൂടി വിസയ്ക്ക് കാശു വാങ്ങാൻ തുടങ്ങി. മത്സര ബുദ്ധിയോടു കൂടി സാമൂഹിക സാംസ്കാരിക സംഘടനകൾ സഹായഹസ്തം നീട്ടുമ്പോൾ മാനസികവും സാമ്പത്തികവുമായ ദുരിതങ്ങൾ കുറയ്ക്കുക എന്നതായിരിക്കണം പ്രവർത്തന ശൈലി.
ചാർട്ടേഡ് ഫ്ലൈറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് വേണ്ടി ഇന്ത്യ ഗവൺമെന്‍റും ജി.സി.സി രാഷ്ട്രങ്ങളിലെ ഗവൺമെന്‍റുകളും നൽകുന്ന ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യരുത്.
തുടക്കത്തിൽ ഉള്ളതിനേക്കാൾ 25% മുതൽ 30 ശതമാനം വരെ അധിക തുക നൽകി യാത്ര ചെയ്യേണ്ടുന്ന അവസ്ഥയിൽ എത്തിയതിന്‍റെ കാരണം മുകളിൽ സൂചിപ്പിച്ച കാര്യമാണ്. ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിക്കുന്ന വിമാന കമ്പനികൾക്കും കാര്യം മനസ്സിലായി. മത്സരബുദ്ധിയോടു കൂടി ധാരാളം സംഘടനകൾ വരുന്നതിന്‍റെ പിന്നിൽ സേവനം മാത്രമാണോ? ചാർട്ടേഡ് ഫ്ലൈറ്റിന്‍റെ കാര്യത്തിൽ എങ്കിലും ഒരു ഏകോപനം ഉണ്ടായിക്കൂടെ?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
