Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്ലൂ-കോളർ ഇന്ത്യൻ...

ബ്ലൂ-കോളർ ഇന്ത്യൻ തൊഴിലാളികൾ കൂടുതൽ സൗദിയിൽ

text_fields
bookmark_border
ബ്ലൂ-കോളർ ഇന്ത്യൻ തൊഴിലാളികൾ കൂടുതൽ സൗദിയിൽ
cancel
Listen to this Article

മനാമ: ഗൾഫിൽ ഏറ്റവും കൂടുതൽ ബ്ലൂ-കോളർ ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ സൗദി ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ 14 രാജ്യങ്ങളിലായി ഏകദേശം 1.6 ദശലക്ഷം ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലാണ് ഇതിൽ കൂടുതൽ പേരും. നിർമാണം, വീട്ടുജോലി, പരിചരണം, മറ്റ് തൊഴിൽ മേഖലകൾ എന്നിവയിലായി ഇവർ തൊഴിൽ ചെയ്യുന്നു.ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികളുള്ള സൗദിയിൽ 695,269 ആണ് കണക്ക്. തൊട്ടുപിന്നിൽ യു.എ.ഇ (341,365), കുവൈത്ത് (201,959), ഖത്തർ (153,501), ഒമാൻ (116,840) എന്നീ രാജ്യങ്ങളാണ്. മുടങ്ങിക്കിടന്ന പദ്ധതികൾ പലതും കോവിഡ് പകർച്ചവ്യാധിക്കുശേഷം പുനരാരംഭിച്ചതോടെ തൊഴിൽ ആവശ്യം ഉയരുകയും റിക്രൂട്ട്മെന്റ് കുത്തനെ വർധിച്ചതായും തൊഴിലുടമകളും ഉദ്യോഗസ്ഥരും പറയുന്നു. 2023ൽ മാത്രം 398,000 തൊഴിലാളികളെ ഇന്ത്യ വിദേശത്തേക്ക് അയച്ചു. 2023ൽ സൗദി അറേബ്യ 200,713 തൊഴിലാളികളെയും 2024 ൽ 167,598 പേരെയും നിയമിച്ചിരുന്നു.

നാടുകടത്തലും വർധിച്ചു

ഗൾഫിലുടനീളം റിക്രൂട്ട്‌മെന്റ് വ്യാപനം വർധിച്ചതോടെ കുടിയേറ്റ തൊഴിലാളികളുടെ പരിശോധനയും അധികാരികൾ കർശനമാക്കി. വിസകാലം കഴിഞ്ഞും താമസിക്കൽ, വിസ ലംഘനങ്ങൾ, വർക്ക് പെർമിറ്റ് പ്രശ്നങ്ങൾ എന്നിവ തൊഴിലാളികളുടെ നാടുകടത്തലിന് കാരണമായി. 2025ൽ ആഗോളതലത്തിൽ 81 രാജ്യങ്ങളിലായി 24,600ൽ അധികം ഇന്ത്യക്കാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ജി.സി.സി രാജ്യങ്ങളാണ് ഇതിലും മുന്നിൽ. സൗദി അറേബ്യയിൽനിന്ന് മാത്രം 10,884 നാടുകടത്തലുകൾ നടന്നു.

യു.എ.ഇ (1,469), ബഹ്‌റൈൻ (764), ഒമാൻ (16) എന്നിവയാണ് തൊട്ടുപിന്നിൽ. കുവൈത്തിന്റെയും ഖത്തറിന്റെയും കണക്കുകൾ വിദേശകാര്യ മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടില്ല. 2021നും 2025നും ഇടയിൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് 56,460 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. സൗദി അറേബ്യ (49,084), യു.എ.ഇ (3,979), ബഹ്‌റൈൻ (3,202), ഒമാൻ (195) എന്നിങ്ങനെയാണ് ഈ കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - More blue-collar Indian workers in Saudi Arabia
Next Story