കേരളത്തിലേക്ക് കൂടുതൽ എയർ ഇന്ത്യ സർവിസുകൾ
text_fieldsമനാമ: നവംബർ മുതലുള്ള വിൻറർ ഷെഡ്യൂളിൽ കേരളത്തിലേക്ക് എയർ ഇന്ത്യയുടെ കൂടുതൽ സർവിസുകൾ. കൊച്ചിയിലേക്കും കോഴിക്കോേട്ടക്കുമാണ് സർവിസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ൈഫ്ലറ്റ് നമ്പർ എ.െഎ 1948 വ്യാഴം, ഞായർ ദിവസങ്ങളിൽ കോഴിക്കോേട്ടക്ക് സർവിസ് നടത്തും. ബഹ്റൈൻ സമയം ഉച്ചക്ക് 12.55ന് ബഹ്റൈനിൽനിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 7.45നു കോഴിക്കോെട്ടത്തും. ഇൗ വിമാനം രാവിലെ 10.10നാണ് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നത്. ഉച്ചക്ക് 11.55ന് ബഹ്റൈനിൽ എത്തും. കോഴിക്കോടുനിന്ന് മുംബൈയിലേക്കും ഇൗ വിമാനം സർവിസ് നടത്തുന്നുണ്ട്. കൊച്ചിയിലേക്കുള്ള വിമാനം ഞായറാഴ്ച വൈകീട്ട് 11.05നു പുറപ്പെട്ട് പുലർച്ച 5.45നു കൊച്ചിയിലെത്തും. തിങ്കളാഴ്ച രാവിലെ 7.15നാണ് ഇൗ വിമാനം കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് പുറപ്പെടുന്നത്. 9.05ന് ബഹ്റൈനിൽ എത്തും.
എയർ ഇന്ത്യ ബംഗളൂരുവിൽനിന്ന് നടത്തിയിരുന്ന ഡ്രീംലൈനർ സർവിസ് മതിയായ യാത്രക്കാരില്ലാത്തതുകാരണം നിർത്തലാക്കി. ഇപ്പോൾ കൊച്ചിയിലേക്കുള്ള സർവിസിന് മാത്രമാണ് ഡ്രീം ലൈനർ ഉപയോഗിക്കുന്നത്. ബംഗളൂരുവിൽനിന്ന് കണ്ണൂർ വഴി ഡ്രീംലൈനർ സർവിസ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ഇതു തൽക്കാലം മാറ്റിവെച്ചിരിക്കുകയാണെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
പുതിയ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ, മംഗലാപുരം, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് രണ്ടാഴ്ചയിൽ ഒരിക്കലാണ് സർവിസ് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ചയും കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ചയുമാണ് സർവിസ്. കോഴിക്കോേട്ടക്ക് ചൊവ്വാഴ്ചകളിൽ നടത്തിയിരുന്ന സർവിസ് ഇപ്പോൾ ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

