മോനി ഒടിക്കണ്ടത്തിലിന്റെ മകൻ സ്പെയിനിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsമെർവിൻ തോമസ് മാത്യു
മനാമ: ബഹ്റൈനിലെ സാമൂഹികപ്രവർത്തകൻ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ തോമസ് മാത്യു (28) സ്പെയിനിൽ വാഹനാപകടത്തിൽ മരിച്ചു. മെർവിൻ ഓടിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പ്രാദേശികസമയം രാത്രി 9.30നായിരുന്നു സംഭവം. സ്പെയിനിൽ അവസാന ഘട്ട പൈലറ്റ് പരിശീലനം നടത്തിക്കൊണ്ടിരിക്കയായിരുന്നു മെർവിൻ. പത്തനംതിട്ട പുല്ലാട് സ്വദേശികളായ ഇവർ കുടുംബസമേതം ബഹ്റൈനിലായിരുന്നു. പ്ലസ് ടു വരെ ഇന്ത്യൻ സ്കൂൾ ബഹ്റൈനിലാണ് മെർവിൻ പഠിച്ചത്.
പിന്നീടാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. മാതാവ് സുജ അന്നമ്മ മാത്യുവും ബഹ്റൈനിലുണ്ട്. മെർലിൻ, മെറിൻ എന്നിവർ സഹോദരിമാരാണ്.
കുടുംബം സ്പെയിനിലേക്ക് പോകാനുള്ള തയാറെടുപ്പുകളിലാണ്. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മെർവിന്റെ അകാലമരണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനും ആശ്വസിപ്പിക്കാനും മലയാളിപ്രവാസികളടക്കം ബഹ്റൈനിലെ വീട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

