Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം അയച്ച് പണം തട്ടിപ്പ്

text_fields
bookmark_border
മൂന്ന് ഏഷ്യക്കാർക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം അയച്ച് പണം തട്ടിപ്പ്
cancel

മനാമ: ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിയ കേസിൽ പ്രതികളായ മൂന്ന് ഏഷ്യൻ പൗരന്മാർക്ക് ലഭിച്ച അഞ്ച് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. 1,800 ദീനാറിലധികം തുക തട്ടിയെടുത്ത കേസിലാണ് വിധി. പ്രതികൾ ഓരോരുത്തരും 3,000 ബഹ്‌റൈൻ ദീനാർ വീതം പിഴ അടക്കണം.

കൂടാതെ, രണ്ടും മൂന്നും പ്രതികൾക്ക് അധിക പിഴയും കോടതി ചുമത്തിയിട്ടുണ്ട്. തട്ടിപ്പിനായി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സിം കാർഡുകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനമെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചാണ് ഇവർ ആളുകളെ വഞ്ചിച്ചത്.

ഈ സന്ദേശങ്ങളിലെ വ്യാജ പേയ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ബഹ്‌റൈനിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങിയതായും, ഇതൊരു ആസൂത്രിതമായ സൈബർ തട്ടിപ്പ് സംഘമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Money scam by sending fake messages related to traffic violations
Next Story