പണം തട്ടിയെടുക്കല്‍ : പരാതികളില്‍ അന്വേഷണം പൂര്‍ത്തിയാക്കി
text_fieldsമനാമ: ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം പൂര്‍ത്തിയായതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. അജ്ഞാത ടെലിഫോണില്നിന്നുള്ള വിളി വഴിയും എസ്.എം.എസ് വഴിയും വ്യക്തിഗത ബാങ്ക് വിവരങ്ങള്‍ അറിഞ്ഞതിനുശേഷമാണ് അക്കൗണ്ടില്‍നിന്നു പണം കൈക്കലാക്കുന്നത്. ഇത്തരത്തില്‍ നിരവധി കേസുകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്.
അജ്ഞാത ടെലിഫോണ്‍ വിളികളെ കരുതിയിരിക്കണമെന്നും വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒരിക്കലും ഇത്തരക്കാര്‍ക്ക് നല്‍കരുതെന്നും ജനങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും പലരും ഇത്തരം തട്ടിപ്പില്‍ കുടുങ്ങുന്നുണ്ടെന്നാണ് വിവരം. ബാങ്ക് ഉദ്യോഗസ്ഥരുടെയോ ടെലികോം ജീവനക്കാരുടെയോ പേരിലാണ് ടെലിഫോണ്‍ വിളികള്‍ വരുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയശേഷം അതുപയോഗിച്ച് പണം പിന്‍വലിക്കുകയും പിന്നീട് വിദേശങ്ങളിലേക്ക് പണം അയക്കുകയുമാണ് ചെയ്യുന്നത്. ഇലക്ട്രോണിക് സിഗ്നേച്ചറുകളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പണം തട്ടിയെടുക്കുന്ന കേസുകളില്‍ 10 വര്‍ഷം വരെ തടവോ ലക്ഷം ദീനാര്‍ വരെ പിഴയോ ആണ് ശിക്ഷ വിധിക്കുന്നത്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ കര്‍ശനമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

