25 ഗവൺമെൻറ് സ്കൂളുകളുടെ അറ്റകുറ്റപ്പണിക്ക് 18 ലക്ഷം ദിനാർ
text_fieldsമനാമ: വിവിധ ഗവർണറേറ്റുകളിലെ 25 ഗവൺമെൻറ് സ്കൂളുകളിൽ 18 ലക്ഷം ദിനാർ ചെലവിട്ടുള്ള അറ്റകുറ്റപ്പണികൾ നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പിലെ കെട്ടിട അറ്റകുറ്റപ്പണി ഡയറക്ടർ ഹുദ മിർസ പറഞ്ഞു. 2018 അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടത്തുക. ഇതിെൻറ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദഗ്ധരെ ഉൾപ്പെടുത്തി എൻജിനീയറിങ്ങ് ഡിസൈൻ പൂർത്തീകരിച്ച് മന്ത്രാലയം പദ്ധതിക്ക് വിശദമായ രൂപം നൽകിയിട്ടുണ്ട്.
2018-2019 അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പു പൂർത്തീകരിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി. സ്കൂൾ ഉൾപ്പെടെയുള്ള ഗവൺമെൻറ് കെട്ടിടങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാൻ ക്രമേണെ ശ്രമിക്കുകയാണ്. കെട്ടിടങ്ങളിൽ സംരക്ഷിത ഉൗർജങ്ങളും പ്രകൃതി വിഭവങ്ങളും ഉപയോഗിക്കാനും താൽപ്പര്യപ്പെടുന്നുണ്ട്. സിവിൽ, മെക്കാനിക്കൽ, വൈദ്യുതീകരണ, ഇൻറർനെറ്റ്, ഉൾവശം പെയിൻറ് ചെയ്യൽ, ടോയ്ലറ്റ് എന്നിവയുടെ നവീകരണവും വാതിലുകൾക്കും ജനാലകൾക്കും വാതിൽ ഘടിപ്പിക്കുക, ജല, വൈദ്യുതി വിപുലീകരണം എന്നിവയാണ് സ്കൂളുകളിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
