പരിസ്ഥിതി സംരക്ഷണം: മോന്‍ഡ്രിയല്‍ പ്രോട്ടോകോള്‍ സമിതിയില്‍ ബഹ്റൈന്‍ അംഗത്വം
text_fieldsമനാമ: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായി, ബഹ്റൈന്‍ മോന്‍ഡ്രിയല്‍ പ്രോട്ടോകോള്‍ സമിതിയില്‍ അ ംഗത്വം ലഭിച്ചു. പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും ഹമദ് രാജ ാവിെൻറ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നതിെൻറ തെളിവാണ് പ്രസ്തുത അംഗത്വം. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നയനിലപാടുകളും കാഴ്ചപ്പാടുകളുമാണ് നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് യു.എന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുമായി അര്‍ഥപൂര്‍ണമായ സഹകരണമാണ് ബഹ്റൈെൻറ ഭാഗത്തുനിന്നുമുള്ളത്. ഓസോണ്‍ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് റോമില്‍ നടന്നു കൊണ്ടിരിക്കുന്ന മോന്‍ഡ്രിയല്‍ പ്രോട്ടോകോള്‍ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ബഹ്റൈന്‍ അംഗത്വം നല്കാന് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ മോന്‍ഡ്രിയല്‍ 14 അംഗ രാജ്യങ്ങളില്‍ ബഹ്റൈനും ഉള്‍പ്പെടുന്നുവെന്ന സവിശേഷതയുണ്ട്. മോന്‍ഡ്രിയല്‍ പ്രോട്ടോകോള്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ കരാറുകളും അംഗീകരിക്കാനും പദ്ധതികള്‍ നടപ്പാക്കാനും ഇതോടെ ബഹ്റൈന്‍ ബാധ്യതയുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസോണ്‍ പാളിക്ക് അപകടകരമാകുന്ന വാതകങ്ങളുടെ ബഹിര്‍ഗമനം അവസാനിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ മേഖലയിലെ മേല്‍നോട്ടം ബഹ്റൈന്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
