മോംസ് മിഡിൽ ഈസ്റ്റ് മീ ഫ്രണ്ട് ആപ്പുമായി സഹകരിച്ച് കായികമേള സംഘടിപ്പിച്ചു
text_fieldsമോംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ സംഘടിപ്പിച്ച കായികമേളയിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈൻ പ്രവാസലോകത്തെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ മീ ഫ്രണ്ട് ആപ്പും ഗ്രോ ഫുട്ബാൾ അക്കാദമിയുമായി ചേർന്ന് കായികമേള സംഘടിപ്പിച്ചു. അൽ അഹ്ലി സ്പോർട്സ് ക്ലബിൽ നടന്ന പരിപാടിയിൽ നിരവധി അമ്മമാരും കുട്ടികളും പങ്കെടുത്ത പരിപാടിയിൽ ജംഷ്ന, ലിജി ശ്യാം, ഷൈൻ സൂസൻ സിജി, കൃഷ്ണ പ്രിയ, സുമി ഷമീർ, സുഹാന റാഷിദ്, അനീഷ, ഫാത്തിമ എന്നിവർ കായിക മത്സരങ്ങൾ നിയന്ത്രിച്ചു. അമ്മമാരുടെയും കുട്ടികളുടെയും 100 മീറ്റർ ഓട്ടം, 4 X 100 മീറ്റർ റിലേ, വടംവലി, പഞ്ചഗുസ്തി തുടങ്ങിയ വിവിധ ഇനം കായിക മത്സരങ്ങൾ അരങ്ങേറി.
കുട്ടികളുടെ കായികശേഷി കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും വിരസമായ പ്രവാസ ജീവിതത്തിൽ അമ്മമാർക്ക് ഒത്തുകൂടാനും വേണ്ടിയാണ് വർഷംതോറും കായികമേള സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. ഷഫീല യാസിർ, ഷെറിൻ ഷൗക്കത്ത് അലി, ഷിഫാ സുഹൈൽ, സോണിയ വിനു, മെഹനാസ് മജീദ്, ഷൈമ പ്രജീഷ് എന്നിവർ വിജയികൾക്ക് ട്രോഫികളും മെഡൽസും സമ്മാനിച്ചു. ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ കായികമേളയോട് അനുബന്ധിച്ചു അംഗങ്ങൾക്കുവേണ്ടി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

