Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'മ​ര​ക്കാ​റി'​നെ...

'മ​ര​ക്കാ​റി'​നെ വ​ര​വേ​ൽ​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്​

text_fields
bookmark_border
മ​ര​ക്കാ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്​
cancel

മ​നാ​മ: മ​ല​യാ​ള സി​നി​മ ആ​സ്വാ​ദ​ക​രു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കെ​ട്ടാ​യ പ്രി​യ​ന്‍-​മോ​ഹ​ല്‍ലാ​ല്‍ ചി​ത്ര​മാ​യ 'മ​ര​ക്കാ​റി'​നെ വ​ര​വേ​ൽ​ക്കാ​ൻ ബ​ഹ്​​റൈ​നി​ലെ ഫാ​ൻ​സും ഒ​രു​ങ്ങി. ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി ഇ​ന്ത്യ​ന്‍ സ​മ​യം 12നാ​ണ്​ ലോ​ക​മെ​ങ്ങു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ 700ഒാ​ളം ഫാ​ന്‍സ് ഷോ​ക​ളാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ലെ മോ​ഹ​ന്‍ലാ​ല്‍ ആ​രാ​ധ​ക​രു​ടെ കൂ​ട്ടാ​യ്​​മ​യും സാ​മൂ​ഹ്യ സാ​സ്​​കാ​രി​ക സം​ഘ​ട​ന​യു​മാ​യ ബ​ഹ്​​റൈ​ന്‍ ലാ​ല്‍ കെ​യേ​ഴ്​​സ്​ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റ്​ ഫാ​ന്‍സ് ഷോ​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ഴ്​​ച​ക​ള്‍ക്ക് മു​മ്പു​ ത​ന്നെ ഫു​ള്‍ ആ​യി​ക്ക​ഴി​ഞ്ഞ ഫാ​ന്‍സ് ഷോ​ക​ള്‍ ബ​ഹ്​​റൈ​ന്‍ ലാ​ല്‍ കെ​യേ​ഴ്​​സ്​ അം​ഗ​ങ്ങ​ള്‍ ഉ​ത്സ​വം പോ​ലെ​യാ​ണ് കൊ​ണ്ടാ​ടു​ന്ന​തെ​ന്ന്​ ലാ​ല്‍കെ​യേ​ഴ്​​സ്​ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ര്‍, എ​ഫ്.​എം. ഫൈ​സ​ല്‍, ഷൈ​ജു ക​ന്‍പ്ര​ത്ത്, ജ​സ്​​റ്റി​ന്‍ ഡേ​വി​സ്, അ​രു​ണ്‍ ജി.​നെ​യ്യാ​ര്‍, ഡി​റ്റോ ഡേ​വി​സ്, കി​രീ​ടം ഉ​ണ്ണി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. മോ​ഹ​ന്‍ലാ​ല്‍, സു​നി​ല്‍ ഷെ​ട്ടി, പ്ര​ഭു, അ​ര്‍ജ്ജു​ന്‍, പ്ര​ണ​വ് മോ​ഹ​ന്‍ലാ​ല്‍, മ​ഞ്​​ജു വാ​ര്യ​ര്‍, കീ​ര്‍ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ര്‍ശ​ന്‍ എ​ന്നി​ങ്ങ​നെ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്​ ഭാ​ഷ​ക​ളി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന ചി​ത്രം ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalFansMarakkar: Lion of the Arabian Sea
News Summary - Mohanlal Fans to welcome ‘Marakkar’
Next Story