മുഹമ്മദ് അൽ ഖെനൈസി ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് കമേഴ്സ്യൽ ഓഫിസർ
text_fieldsമുഹമ്മദ് അൽ ഖെനൈസി
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ ഓപറേറ്ററും മാനേജിങ് ബോഡിയുമായ ബഹ്റൈൻ എയർപോർട്ട് കമ്പനി പുതിയ ചീഫ് കമേഴ്സ്യൽ ഓഫിസറായി മുഹമ്മദ് അൽ ഖെനൈസിയെ നിയമിച്ചു. 2025 നവംബർ രണ്ടിന് അദ്ദേഹം ചുമതലയേൽക്കും. ലോകത്തിലെ പ്രമുഖ വ്യോമയാന കേന്ദ്രങ്ങളിലൊന്നായ ദുബൈ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നുള്ള 16 വർഷത്തെ നേതൃപാടവവുമായാണ് അൽ ഖെനൈസി ബഹ്റൈനിലെത്തുന്നത്.
ദുബൈയിൽ മുതിർന്ന പദവികളിൽ പ്രവർത്തിച്ച അദ്ദേഹം വാണിജ്യപരമായ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിലും വരുമാനം വർധിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു. പ്രവർത്തനമികവും ആഗോള മത്സരശേഷിയും വർധിപ്പിക്കുന്നതിന് സഹായിക്കുന്ന തന്ത്രപരമായ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിലും അദ്ദേഹം വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ലോകോത്തര ബഹ്റൈനി പ്രതിഭകളെ ആകർഷിക്കാനുള്ള ബഹ്റൈൻ എയർപോർട്ട് കമ്പനിയുടെ ദൗത്യത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് അദ്ദേഹത്തിന്റെ നിയമനത്തെ കണക്കാക്കുന്നത്.
പുതിയ റോളിൽ, ബഹ്റൈൻ എയർപോർട്ട് കമ്പനിയുടെ വാണിജ്യപരമായ പ്രവർത്തനങ്ങൾക്ക് അൽ ഖെനൈസി നേതൃത്വം നൽകും. കൂടാതെ ബഹ്റൈൻ എയർപോർട്ട് കമ്പനിയുടെ വളർച്ചക്ക് അടിത്തറയിട്ട മുൻ ചീഫ് കമേഴ്സ്യൽ ഓഫിസർ അയ്മൻ സൈനലിന് കമ്പനി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

