Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രതിപക്ഷ ശബ്ദങ്ങളെ...

പ്രതിപക്ഷ ശബ്ദങ്ങളെ ഭയക്കുന്ന മോദി ഭരണകൂടം: ഡൽഹി പോലീസിന്റെ അതിക്രമത്തിൽ ഐ.വൈ.സി.സി

text_fields
bookmark_border
പ്രതിപക്ഷ ശബ്ദങ്ങളെ ഭയക്കുന്ന മോദി ഭരണകൂടം: ഡൽഹി പോലീസിന്റെ അതിക്രമത്തിൽ ഐ.വൈ.സി.സി
cancel

മനാമ: രാജ്യത്തെ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെയും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെയും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച നേതാക്കൾക്ക് നേരെയാണ് ഡൽഹി പൊലീസിന്റെ അതിക്രമം ഉണ്ടായത്. പ്രതിപക്ഷ ശബ്ദങ്ങളെ ഭയക്കുന്ന മോദി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ തെളിവാണിതെന്ന് സംഘടന ആരോപിച്ചു.

ഇന്ത്യൻ ജനാധിപത്യ തത്വങ്ങളെ കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവിനെ റോഡിലൂടെ വലിച്ചിഴച്ചും ബലപ്രയോഗത്തിലൂടെയും കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ പ്രതിപക്ഷം നടത്തുന്ന എല്ല പരിപാടികൾക്കും സംഘടന പിന്തുണ അറിയിക്കുന്നതായി ദേശീയ ആക്ടിങ് പ്രസിഡന്റ്‌ സ്റ്റെഫി സാബു, വൈസ് പ്രസിഡന്റ്‌ ഷാഫി വയനാട്, ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറര്‍ ഷഫീക് സൈഫുദ്ധീൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi GovernmentIYCCoppositiondelhi police
News Summary - Modi government afraid of opposition voices: IYCC on Delhi Police atrocities
Next Story