Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​നു​ഷ്യ ജീ​നോം സീ​ക്വ​ൻ​സി​ങ്ങി​ന് ആ​ധു​നി​ക സം​വി​ധാ​നം

text_fields
bookmark_border
ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും ​പു​തി​യ സാ​ങ്കേ​തി​ക പ്ര​വ​ണ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ം
മ​നു​ഷ്യ ജീ​നോം സീ​ക്വ​ൻ​സി​ങ്ങി​ന് ആ​ധു​നി​ക സം​വി​ധാ​നം
cancel
camera_alt

മ​നു​ഷ്യ​ജീ​നോം സീ​ക്വ​ൻ​സി​ങ്ങി​നാ​യി സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക സം​വി​ധാ​നം സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: മ​നു​ഷ്യ ജീ​നോം സീ​ക്വ​ൻ​സി​ങ്ങി​നാ​യി അ​ത്യാ​ധു​നി​ക സം​വി​ധാ​നം സ്ഥാ​പി​ച്ച് രാ​ജ്യം. ഇ​ത്ത​രം സം​വി​ധാ​ന​മൊ​രു​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് ബ​ഹ്‌​റൈ​ൻ. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് (എ​സ്‌.​സി.​എ​ച്ച്) ചെ​യ​ർ​മാ​ൻ ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും​പു​തി​യ സാ​ങ്കേ​തി​ക പ്ര​വ​ണ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും നാ​ഷ​ന​ൽ ജീ​നോം സെ​ന്റ​ർ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് യ​ന്ത്രം സ്ഥാ​പി​ച്ച​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക പ്ര​വ​ണ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും ദേ​ശീ​യ ജീ​നോം സെ​ന്റ​ർ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല അ​ൽ സ​യ്യി​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​വ​ർ​ഷം 20,000ത്തി​ല​ധി​കം ജീ​നോ​മു​ക​ളു​ടെ സീ​ക്വ​ൻ​സി​ങ് ന​ട​ത്താ​ൻ യ​ന്ത്ര​ത്തി​ന് ക​ഴി​യു​മെ​ന്ന് ഡോ. ​ഗ്രി​ഗ​റി യെ​സെ​ർ​ട്ട് ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

2018ൽ ​ബ​ഹ്‌​റൈ​നി​ൽ ദേ​ശീ​യ ജീ​നോം പ്രോ​ജ​ക്ട് ആ​രം​ഭി​ച്ച​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ന​വീ​ന​മാ​യ സ​​ങ്കേ​ത​ങ്ങ​ളുംശാ​സ്ത്രീ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ജ​നി​ത​ക രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മാ​യു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് നാ​ഷ​ന​ൽ ജീ​നോം സെ​ന്റ​ർ സ്ഥാ​പി​ച്ചി​രു​ന്നു. ജീ​ൻ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും അ​ത് വി​ശ​ക​ല​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തു​വ​ഴി രോ​ഗ​കാ​രി​ക​ളാ​യ ജീ​നു​ക​ളെ വ്യ​വ​ച്ഛേ​ദി​ച്ച് മ​ന​സ്സി​ലാ​ക്കാ​നും പ​ഠി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ശാ​സ്ത്ര​സ​മൂ​ഹ​ത്തി​ന് കൈ​വ​ന്ന​ത്. ജ​നി​ത​ക രോ​ഗ​സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി അ​റി​യാ​നും അ​ത് ത​ട​യാ​നും വൈ​ദ്യ​സ​മൂ​ഹ​ത്തി​ന് നാ​ഷ​ന​ൽ ജീ​നോം സെ​ന്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​യും. ജ​നി​ത​ക​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​വ​യു​ടെ ചി​കി​ത്സ​ക്കു​മു​ള്ള ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും.

മ​നു​ഷ്യ​ശ​രീ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ജ​നി​ത​ക വി​വ​ര​ങ്ങ​ളും ജീ​നു​ക​ളി​ലാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ജീ​നു​ക​ളു​ടെ വി​ശ​ക​ല​നം വ​ഴി വ്യ​ക്തി​യു​ടെ ജ​നി​ത​ക ഘ​ട​ന​ക്ക് അ​നു​യോ​ജ്യ​മാ​യ രോ​ഗ​നി​ർ​ണ​യ രീ​തി​ക​ളും മ​രു​ന്നു​ക​ളും വി​ക​സി​പ്പി​ക്കാ​നും സാ​ധി​ക്കും. ഓ​രോ വ്യ​ക്തി​യു​ടേ​യും ജ​നി​ത​ക സ​വി​ശേ​ഷ​ത​യ​നു​സ​രി​ച്ചു​ള്ള ‘വ്യ​ക്തി​ഗ​ത മ​രു​ന്ന്’ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യും സെ​ന്റ​റി​ന്റെ ല​ക്ഷ്യ​മാ​ണ്.ഈ ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭാ​ഗ​മാ​യ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ബ​യോ ബാ​ങ്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഡി.​എ​ൻ.​എ​യും ജൈ​വ സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് ബ​യോ ബാ​ങ്ക്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modern Technique to human genome sequencing
Next Story