മൊബൈൽ ഫോൺ മോഷണം: അറസ്റ്റിലായ സ്ത്രീ കുട്ടികളെ മോഷണം പഠിപ്പിച്ചു
text_fieldsമനാമ: കഴിഞ്ഞദിവസം റിഫയിലെ ഷോപ്പിൽ മൊബൈൽ ഫോണുകൾ കവർന്ന സ്ത്രീയും കുട്ടികളും പഠിച്ച മോഷ്ടാക്കളാണെന്ന് പൊലീസ്. 44കാരിയായ ഏഷ്യൻ യുവതിയും 14 വയസ്സായ മകളും ഒപ്പമുണ്ടായിരുന്ന രണ്ട് കൗമാരപ്രായക്കാരായ കുട്ടികളുമാണ് പിടിയിലായത്. 500 ദീനാർ വിലവരുന്ന ഫോണുകളാണ് ഇവർ മോഷ്ടിച്ചത്. സി.സി.ടി.വി പരിശോധിച്ച് ദൃശ്യങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ ഇവർ എങ്ങനെ മോഷണം നടത്തണമെന്ന് പഠിപ്പിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
അമ്മ ഷോപ്പുകാരുമായി സംസാരിച്ച് ശ്രദ്ധ തിരിക്കുകയും ഈ സമയത്ത് മകൾ മൊബൈൽ ഫോണുകൾ കവർന്ന് പോക്കറ്റിൽ വെക്കുകയുമായിരുന്നു. കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച് അവരുടെ ഭാവി തകർക്കുന്ന പ്രവർത്തനമാണ് സ്ത്രീ നടത്തിയതെന്ന് വ്യക്തമായി.
വളരെ മാന്യമായ രീതിയിൽ ഷോപ്പ് ജീവനക്കാരനുമായി ഇടപെട്ട സ്ത്രീ ഇങ്ങനെ മോഷണം നടത്തുമെന്ന് ജീവനക്കാരൻ ചിന്തിച്ചില്ല.
പിടിയിലായ സ്ത്രീയെയും രണ്ട് കുട്ടികളെയും കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും 14കാരിയായ മകളെ ജുവെനെൽ കോർട്ടിലേക്ക് അയക്കുകയും ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

