മന്ത്രിസഭ യോഗം തീവ്രവാദ സ്ഫോടനങ്ങളെ അപലപിച്ചു 

10:27 AM
18/06/2019
മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിച്ച ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ

മനാമ: ഹൂഥികള്‍ സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ നടത്തിയ തീവ്രവാദ അക്രമണത്തെ  മന്ത്രിസഭാ യോഗം അപലപിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ്. സൗദി അറേബ്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്​തു. ഒമാനടക്കം വിവിധ രാഷ്​ട്രങ്ങളിൽ  നടന്ന തീവ്രവാദ അക്രമണങ്ങളെയും കാബിനറ്റ്​ ശക്​തമായി അപലപിച്ചു. വിവിധ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉപപ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. യൂത്ത് ക്ലബ്ബുകള്‍ക്കും കേന്ദ്രങ്ങള്‍ക്കും വരുമാന വര്‍ധനവിനായി നിക്ഷേപ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ കാബിനറ്റ് തീരുമാനിച്ചു. ദേശീയ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ച പാതയിലാണെന്ന് കാബിനറ്റ് വിലയിരുത്തി. 


2019 ഒന്നാം പാദത്തിലെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 2.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ എണ്ണ മേഖലയില്‍ 9.2 ശതമാനവും എണ്ണേതര മേഖലയില്‍ എട്ട് ശതമാനവും വളര്‍ച്ച നേടാനായിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ധനകാര്യ മന്ത്രി കാബിനറ്റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനമന്ത്രി  പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശ പ്രകാരം വിവിധ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് പൊതുമരാമത്ത്മുനിസിപ്പൽ‍-നഗരാസൂത്രണ കാര്യ മന്ത്രി വിശദീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിങ് എന്നിവയെക്കുറിച്ച് ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാനും അടുത്ത കാബിനറ്റില്‍ അവതരിപ്പിക്കാനും മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. 16 ആശുപത്രികള്‍ക്ക് മികവി​​െൻറ അംഗീകാരം ലഭിച്ചതില്‍ കാബിനറ്റ് ആഹ്ലാദം രേഖപ്പെടുത്തി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ എയിഡ്സ് പ്രതിരോധ സമിതി രൂപവത്കരിക്കാന്‍ കാബിനറ്റ് തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Loading...
COMMENTS