എം.എം.എസ് ഒാണം  ആഘോഷിച്ചു

07:34 AM
16/09/2019
മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ‘അഹ്​ലൻ പൊന്നോണം’ ആഘോഷിച്ചപ്പോൾ

മനാമ: മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സ്പോൺസേർഡ് അഹ് ലൻ പൊന്നോണം വിപുലമായി സംഘടിപ്പിച്ചു, മുഹറഖ് സയ്യാനി ഹാളിൽ  നടന്ന ആഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി. സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘത്തി​​െൻറ പാട്ടുകൂട്ടവും  രാജേഷ് അവതരിപ്പിച്ച മിമിക്സും പരിപാടിക്ക് മാറ്റ് കൂട്ടി, കൂടാതെ എം. എം.എസ്‌ സർഗവേദിയുടേയും എം.എം.എസ്‌ മഞ്ചാടി ബാലവേദി യുടേയും എം.എം.എസ്‌ വനിത വിഭാഗത്തി​​െൻറയും കലാപരിപാടികളും അരങ്ങേറി.  

സംസ്കാരിക സമ്മേളനം മുൻ മുഹറഖ് നഗരസഭ ചെയർമാൻ അബ്ദുല്ല അൽ സിനാൻ ഉദ്ഘാടനം ചെയ്തു. എം.എം.എസ്‌ പ്രസിഡൻറ്​ അനസ് റഹിം അധ്യക്ഷനായിരുന്നു, ജനറൽ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ് റഫീക്ക്,  ഷബിനി വാസുദേവ്, സഇൗദ് റമദാൻ നദ് വി,അൽ ഹിലാൽ മാർക്കറ്റിംഗ് മാനേജർ ആസിഫ്, 
ബി.എഫ്​.സി സോണൽ മാനേജർ ടോബി, ലുലു എക്സ്ചേഞ്ച് മുഹറഖ് ബ്രാഞ്ച് മാനേജർ അഭിലാഷ്, തുടങവർ സംസാരിച്ചു. ട്രഷറർ പ്രമോദ് കുമാർ നന്ദി പറഞ്ഞു, ജോസഫ് തോമസ് തുടങ്ങിയവർ സംബന്​ധിച്ചു.

Loading...
COMMENTS