എം.എം.എസ് മഞ്ചാടി ബാലവേദി ശിശുദിനാഘോഷം
text_fieldsമുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി ശിശുദിനാഘോഷം
മനാമ: മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷ ഭാഗമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു.
എം.എം.എസ് ഓഫിസിൽ നടന്ന ആഘോഷപരിപാടി പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ ഉദ്ഘാടനം ചെയ്തു. മഞ്ചാടി കൺവീനർ മൊയ്തീൻ ഷിസാൻ സ്വാഗതം പറഞ്ഞു.
ചിത്രരചന മത്സരം, കളറിങ് മത്സരം, നെഹ്റു ചരിത്ര ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങളിൽ മുപ്പതോളം കുട്ടികൾ പങ്കാളികളായി, കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. അനസ് റഹിം, ആനന്ദ് വേണുഗോപാൽ, ലത്തീഫ് കെ, ബാബു എം.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജോയന്റ് ട്രഷറർ തങ്കച്ചൻ നന്ദി പറഞ്ഞു, കളറിങ് മത്സരത്തിൽ അദ്വൈത് ശങ്കർ ഒന്നാം സ്ഥാനവും അന്നപൂർണ ഷിബു രണ്ടാം സ്ഥാനവും ഹയ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ചിത്രരചന മത്സരത്തിൽ അനാമിക ബൈജു ഒന്നാം സ്ഥാനവും നസ്രിയ നൗഫൽ രണ്ടാം സ്ഥാനവും ആര്യ നന്ദ ഷിബു മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ അനാമിക ബൈജു ഒന്നാം സ്ഥാനവും റസ്വിൻ രണ്ടാം സ്ഥാനവും നേടി.

