എം.എം.എസ് സ്വാതന്ത്ര്യ ദിനാഘോഷ മത്സരവിജയികൾ
text_fieldsമനാമ: മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തിെന്റ ഭാഗമായി നടത്തിയ മത്സര വിജയികളെ തെരഞ്ഞെടുത്തു. ദേശഭക്തിഗാനം ജൂനിയർ വിഭാഗത്തിൽ ദേവപ്രിയ സുനിലും സീനിയർ വിഭാഗത്തിൽ ഫസലുൽഹഖ്, മുബീന മൻഷീർ എന്നിവരും വിജയികളായി. ക്വിസ് മത്സരത്തിൽ ഷാനിബ ഫവാസും പ്രസംഗമത്സരം ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഷമ്മാസും സീനിയർ വിഭാഗത്തിൽ ബിജി തോമസും ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം സെപ്റ്റംബറിൽ നടക്കുന്ന മെഗാ പ്രോഗ്രാമായ 'അഹ്ലൻ പൊന്നോണം 2022' വേദിയിൽ നൽകുമെന്ന് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി പി.സി. രജീഷ് എന്നിവർ അറിയിച്ചു. മത്സരങ്ങൾക്ക് എന്റർടെയ്ൻമെന്റ് വിങ് കൺവീനർ മുജീബ് വെളിയങ്കോട് നേതൃത്വം നൽകി.

