എം.എം.എസ് ‘അഹ്ലൻ പൊന്നോണം’ വിവിധ മത്സരങ്ങൾ
text_fieldsമനാമ: മുഹറഖ് മലയാളി സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓൺലൈൻ ഓണപ്പാട്ട് മത്സരത്തിന്റെയും ഓൺലൈൻ തിരുവാതിര കളിയുടെയും രജിസ്ട്രേഷൻ ആരംഭിച്ചു. സംഘടനയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന അഹ്ലൻ പൊന്നോണത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓൺലൈൻ ഓണപ്പാട്ട് മത്സരം രണ്ട് ഗ്രൂപ്പുകളിൽ ആയി നടത്തും. ഗ്രൂപ് ഒന്ന് 6 മുതൽ 11 വയസ്സുവരെയും ഗ്രൂപ് രണ്ടിൽ 12 മുതൽ 17 വയസ്സ് വരെയും ഗ്രൂപ് മൂന്നിൽ 17ന് മുകളിൽ ഉള്ളവർക്കും ആണ് പങ്കെടുക്കാൻ കഴിയുക. സിംഗ്ൾ ഗാനം, സംഘഗാനം അങ്ങനെ രണ്ട് തരത്തിൽ ആണ് മത്സരം.ഓൺലൈൻ തിരുവാതിര മത്സരം ടീമിൽ 6ൽ കുറവോ 12ൽ കൂടുതലോ ആളുകൾ ഉണ്ടാകാൻ പാടില്ല. മത്സരം അവസാനിക്കുന്ന തീയതി സെപ്റ്റംബർ 30 ആണ്.വിജയികൾക്ക് ഒക്ടോബർ മൂന്നിന് സയ്യാനി ഹാളിൽ നടക്കുന്ന പരിപാടിയിൽ വെച്ച് സമ്മാനവിതരണം നടത്തുമെന്ന് പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34135170, 35397102.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

