Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭീകരതക്കെതിരെ...

ഭീകരതക്കെതിരെ ആവുന്നതെല്ലാം ചെയ്യണം –എം.ജെ.അക്​ബർ

text_fields
bookmark_border
ഭീകരതക്കെതിരെ ആവുന്നതെല്ലാം ചെയ്യണം –എം.ജെ.അക്​ബർ
cancel
camera_alt13????? ????? ????????? ???????????? ????????????? ??????? ?????????? ????????? ??.??.??????

മനാമ: ഭീകരത തുടച്ചുനീക്കാൻ രാജ്യങ്ങൾ ആവുന്നതെല്ലാം ചെയ്യേണ്ട സമയമാണിതെന്ന്​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്​ബർ പറഞ്ഞു. ഇതിനായി രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ഉറപ്പാക്കണം. പടിഞ്ഞാറൻ രാജ്യങ്ങളും കിഴക്കൻ രാജ്യങ്ങളും ഒരുപോലെ ഇതിൽ സഹകരിക്കണം. സമൂഹത്തിനെ തകർക്കുക എന്ന ലക്ഷ്യവുമായി കച്ചകെട്ടി ഇറങ്ങിയവരാണ്​ ഭീകര ഗ്രൂപ്പുകൾ. രാജ്യങ്ങൾ തന്നെ ഇല്ലാതാക്കുക എന്നതാണ്​ അവരുടെ ലക്ഷ്യം. ​െഎ.എസി​​​െൻറയും ബോകോ ഹറാമി​​​െൻറയും കാര്യത്തിൽ ഇത്​ ലോകം ക​ണ്ടതാണ്​. വിശ്വാസത്തി​​​െൻറ അപ്രമാദിത്വം ആണ്​ ഭീകരതയുടെ പ്രത്യയശാസ്​ത്രം. അത്​ ലക്ഷ്യമിടുന്നത്​ സമൂഹത്തി​​​െൻറ വൈവിധ്യങ്ങളെയാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 13ാമത്​ ‘മനാമ ഡയലോഗ്​’  ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

പുതിയ സുരക്ഷ സഖ്യങ്ങൾക്കായി മിഡിൽ ഇൗസ്​റ്റ്​ കിഴക്കൻ രാജ്യങ്ങളി​േലക്ക്​ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്​ എം. ജെ അക്​ബർ പറഞ്ഞു. ഇപ്പോഴും എന്താണ്​ ഭീകരത എന്നതിനെ കുറിച്ച്​ സുവ്യക്തമായ നിർവചനമുണ്ടായിട്ടില്ല. നിർവചിക്കാത്ത ഒരു ശത്രുവിനോട്​ എങ്ങനെയാണ്​ ഏറ്റുമുട്ടുക? ഭീകര ഗ്രൂപ്പുകൾക്ക്​ രാഷ്​ട്രീയ അഭിലാഷങ്ങളുണ്ട്​. അതവർ അക്രമത്തിലൂടെയാണ്​ സാക്ഷാത്​കരിക്കാൻ ശ്രമിക്കുന്നത്​ എന്ന്​ മാത്രം.  ഭീകരതയുടെ ആഘാതം എല്ലാ സമൂഹങ്ങളിലും വ്യവസ്​ഥിതികളിലും പ്രകടമാണ്​. ഭീകരത ഉൻമൂലനം ചെയ്യുകയെന്നത്​ മനുഷ്യാവക​ാ ശത്തോട്​ ചെയ്യാവുന്ന ഏറ്റവും വലിയ സേവനമായിരിക്കും. മനുഷ്യ ജീവനെടുക്കാൻ ശ്രമം നടത്തുന്നവരെ ഏതുവിധേനയും നേരിടണം. ഇന്ത്യയുമായി ചരിത്രപരമായി ബന്ധം പുലർത്തുന്നവരാണ്​ ഗൾഫ്​ രാജ്യങ്ങൾ. ഒമ്പത്​ ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ്​ ഇൗ രാജ്യങ്ങളിൽ വളരെ സമാധാനപരമായി തൊഴിലെടുക്കുന്നത്. ഇന്ത്യയുമായുള്ള സഹകരണം ഗൾഫ്​ രാജ്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്​. ഡൽഹിയിൽ നിന്ന്​ ദുബൈയിലേക്കും ദുബൈയിൽ നിന്ന്​ കൈറോയിലേക്കും മൂന്ന്​ മണിക്കൂറാണ്​ ദൂരം. എന്നിട്ടും കൈറോയെ അയൽക്കാരനും ഇന്ത്യയെ അകലത്തും കാണുന്ന സ്​ഥിതിയുണ്ട്​. ‘കിഴക്കി​​​െൻറ മധ്യമാണ്​ ഇന്ത്യ’യെന്ന്​ അക്​ബർ പറഞ്ഞു. 
  യമനിൽ വലിയ സഹായങ്ങൾ വേണ്ട സാഹചര്യമാണുള്ളത്​. കുട്ടികൾ ഉൾപ്പെടെ 20 ദശലക്ഷം പേർക്ക്​ ഭക്ഷണവും വൈദ്യസഹായവും ആവശ്യമാണ്​ അവിടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

   മൂന്നാം പ്ലീനറി സെഷനിൽ ജപ്പാൻ വിദേശകാര്യ മന്ത്രി ടാറോ കോനോയും സംസാരിച്ചു. മേഖലയിൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി സംഘർഷങ്ങൾ അവസാനിപ്പിക്കാനും ജപ്പാന്​ പ്രധാന പങ്ക്​ വഹിക്കാനാകുമെന്ന്​ അദ്ദേഹം പറഞ്ഞു. മതപരമായും വംശപരമായും സ്വതന്ത്രമായി, എവിടെയും പക്ഷം ചേരാതെ നിന്ന രാജ്യമാണ്​ ജപ്പാൻ. അതുകൊണ്ട്​ മേഖലയിൽ ജപ്പാനെതിരെ യാതൊരു മോശം സങ്കൽപവുമില്ല. മിഡിൽ ഇൗസ്​റ്റ്​ സംഘർഷങ്ങൾക്ക്​ ജപ്പാ​​​െൻറ സമാധാന നയതന്ത്രജ്​ഞത മികച്ച പരിഹാരമാകും. ഇറാഖ്​, സിറിയ, ലിബിയ എന്നിവിടങ്ങളിലെയെല്ലാം പ്രശ്​ന പരിഹാരത്തിന്​ നേതൃത്വം നൽകാൻ ജപ്പാന്​ സാധിക്കും. ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ അയക്കുന്ന പണം വടക്കൻ കൊറിയയുടെ മിസൈൽ പദ്ധതിക്ക്​ സഹായമായിട്ടുണ്ടെന്നും ആ രാജ്യത്തിനുമേൽ സമ്മർദം ചെലുത്താൻ ഗൾഫ്​ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘ഇന്ത്യൻ വിപണി നിക്ഷേപകർക്കായി തുറന്നുകിടക്കുന്നു’
മനാമ: അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയുടെ ഭാഗമാകാനും ഇന്ത്യൻ ഉപഭോക്​തൃ വിപണിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനും ബഹ്​റൈനിലെ നിക്ഷേപകർ താൽപര്യം കാണിക്കണമെന്ന്​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം. ജെ.അക്​ബർ പറഞ്ഞു. കഴിഞ്ഞ ദിവസം ബഹ്​റൈൻ ഫിനാൻഷ്യൽ ഹാർബറിലെ കാപിറ്റൽ ക്ലബിൽ ബഹ്​റൈനി^ഇന്ത്യൻ വ്യാപാരികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും വർഷമായി ബഹ്​റൈനും ഇന്ത്യയും തമ്മിലുള്ള നിക്ഷേപവും വ്യാപാരവും വർധിച്ചിട്ടുണ്ട്​. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഉഭയകക്ഷി വ്യാപാരങ്ങളിലൂടെ കൂടുതൽ പുരോഗതി പ്രാപിക്കുമെന്ന്​ അദ്ദേഹം വ്യക്തമാക്കി. 

നിക്ഷേപത്തോട്​ തുറന്ന സമീപനമാണ്​ ഇന്ത്യക്കുള്ളത്​. ഇന്ത്യയിൽ വ്യാപാരവും വ്യവസായവും നടത്താൻ ഇന്ന്​ പല അനുകൂല ഘടകങ്ങളുണ്ട്. ‘ചുവപ്പുനാട’യും നികുതി പ്രശ്​നങ്ങളും വലിയ അളവിൽ പരിഹരിക്കാൻ നിലവിലെ സർക്കാറിന്​ സാധിച്ചിട്ടുണ്ട്​. അനുമതി ലഭിക്കുന്ന കാര്യത്തിലുള്ള സുതാര്യതയും മികച്ച അടിസ്​ഥാന സൗകര്യങ്ങളും വ്യാപാര^വാണിജ്യ സൗഹൃദ രാഷ്​ട്രമെന്ന നിലയിൽ ഇന്ത്യയുടെ പദവി ഉയർത്തിയിട്ടുണ്ട്​. ഇത്​ വിവിധ സർവെകളിലും റാങ്കിങ്ങുകളിലും വ്യക്തമാണ്​. സാ​േങ്കതിക രംഗത്തും ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യ വത്​കരണത്തിലും താൽപര്യമുള്ളവർക്ക്​ പങ്കാളികളാകാം. ചെറുകിട സംരംഭകരുടെ പ്രോത്സാഹനത്തിനായി സർക്കാർ വൈവിധ്യമാർന്ന പദ്ധതിളാണ്​ ആവിഷ്​കരിക്കുന്നതെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു. 
   ഇന്ത്യക്ക്​ ഏഷ്യയിലെ ഇസ്​ലാമിക്​ ബാങ്കിങ്ങി​​െൻറ കേന്ദ്രമാകാൻ സാധിക്കുമെന്ന്​ ‘അൽ ബറാക ഇസ്​ലാമിക്​ ബാങ്ക്​’ ചെയർമാൻ ഖാലിദ്​ അസ്സയാനി പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ തങ്ങൾക്ക്​ പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmj akber
News Summary - mj akber-bahrain-gulf news
Next Story