അവധിക്ക് നാട്ടിൽ പോയ മലയാളി തിരിച്ചെത്തിയത് ‘മിസ്റ്റർ കേരള’യായി
text_fieldsവേൾഡ് ഫിറ്റ്നസ് ഫെഡറേഷന്റെ മിസ്റ്റർകേരള ടൈറ്റിൽ കോംപറ്റീഷനിൽ പെങ്കടുക്കുന്ന സന്തോഷ് കുമാർ
മനാമ: അവധിക്ക് നാട്ടിലേക്ക് പോയ മലയാളി പ്രവാസി തിരിച്ചെത്തിയത് മിസ്റ്റർ കേരള പട്ടവുമായി. തിരുവനന്തപുരം വിളപ്പിൽ ശാല സ്വദേശി സന്തോഷ് കുമാറാണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയത്. സഹോദരിയുടെ കല്യാണത്തിനായി മൂന്നുമാസത്തെ അവധിക്ക് നാട്ടിലേക്ക് പോയതായിരുന്നു ബോഡി ബിൽഡറായ സന്തോഷ്.
ആ സമയത്താണ് വേൾഡ് ഫിറ്റ്നസ് ഫെഡറേഷന്റെ മിസ്റ്റർ കേരള ടൈറ്റിൽ കോംപറ്റീഷൻ നടക്കുന്നതറിയുന്നത്. തീർത്തും അപ്രതീക്ഷതമായെത്തിയ മത്സരത്തിന് ഒരു കൈ നോക്കാമെന്നായി പിന്നീട് സന്തോഷിന്. ക്ലാസിക്കൽ ഫിസിക് ടൈറ്റിൽ വിഭാഗത്തിൽ മത്സരിച്ച സന്തോഷിനെ തേടിയെത്തിയത് മിസ്റ്റർ കേരളയെന്ന അഭിമാന നേട്ടമാണ്.
12 കൊല്ലമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ച സന്തോഷ് ഇതിനു മുമ്പേ 2020ൽ മിസ്റ്റർ തിരുവനന്തപുരം പട്ടത്തിനും അർഹനായിരുന്നു. ഇസ ടൗണിലെ ഫ്യൂച്ചർ ജിമ്മിൽ ട്രെയിനറായാണ് കഴിഞ്ഞ മൂന്നുകൊല്ലം മുമ്പ് സന്തോഷ് ബഹ്റൈനിലെത്തിയത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയ സന്തോഷിന്റെ സന്തോഷത്തിൽ പങ്കുചേർന്നിരിക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

