മിഷൻ വിങ്സ് ഒാഫ് കംപാഷൻ നാട്ടിലെത്തിയത് 60 പേർ
text_fieldsമനാമ: കോവിഡ് നിയന്ത്രണങ്ങളുടെ ഫലമായി തൊഴിൽ നഷ്ടമായും മറ്റും പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യമായി വിമാനടിക്കറ്റ് നൽകാൻ ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ ബഹ്റൈനിൽനിന്ന് ഇതുവരെ നാട്ടിലേക്ക് പോയത് 60 പേർ.
എങ്ങനെ നാട്ടിൽ എത്തും എന്ന് ആശങ്കയിലായിരുന്നവർക്ക് ആശ്വാസമായാണ് ഇൗ പദ്ധതിയെത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി എത്തിയ ഗൾഫ് മാധ്യമത്തിനും മീഡിയവണിനും നന്ദിപറഞ്ഞാണ് ഇവർ നാട്ടിലേക്ക് വിമാനം കയറിയത്. വ്യവസായ പ്രമുഖരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഘട്ടത്തിൽ 22 പേർ നാട്ടിലേക്ക് പോയിരുന്നു. രണ്ടാം ഘട്ടത്തിൽ 38 പേർക്കാണ് ടിക്കറ്റ് ലഭിച്ചത്.
ടിക്കറ്റ് ലഭിച്ചവർ: രഘുകുമാർ, കൃഷ്ണൻ ഭാസ്കർ, സൈതലവി ആലിക്കൽ, ഷിബു സുകുമാരൻ, പ്രശാന്തൻ, ആബിദാ നിസാർ, അബ്ദുൽ കരീം താഴെപ്പറമ്പൻ, ശോഭ പീതാംബരൻ, പ്രശാന്തൻ പുത്തൻ കണ്ടത്തിൽ, അമ്മദ് കണ്ടോത്ത്, അഭിലാഷ് പി.ടി, ജയപ്രകാശ് വാമദേവൻ, ഷമീർ, അബ്ദുൽ ജലീൽ പാലക്കൽ തോട്ടത്തിൽ, സൈഫുന്നിസ റഹീം, ഇല്യാസ് ചെട്ടടിയാംതൊടി, അൻവർ അഹ്മദ് ഹൈദരാബാദ്, ഷീബാമോൾ മഹാനുദ്ദീൻ, ഷൈജ, ഫാതിമ ജസാ ജാഫർ, സഫയാ ജാഫർ, സഫിയാ ജാഫർ, ഹസൻ ഏറോലക്കനി, ഉസ്മാൻ പി.വി, ബേബി വടക്കൻകോവിൽ, ഉമർ ചെന്നൈ, സമീർ ചെറിയ കോമത്ത് കണ്ടി, കീർത്തി എം.എൻ, രാജു തോമസ്, സുരേഷ് ബാബു തെക്കേ പറമ്പത്ത്, കുഞ്ഞബ്ദുല്ല മുസ്ലിയാരംമ്പത്ത്, റഷീദ എം., ഷരീഫ് പാറോൽ, അഖിൽ എസ്., സുമേഷ് സുധാകരൻ, അദിൽ കൃഷ്ണ മനോജ്, സരിത മനോജ്കുമാർ, അബ്ദുറഹ്മാൻ, ഷംസുദ്ദീൻ നവാസ്, റസീബ് കയനോടൻ പുനത്തിൽമീത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
